മത്സരത്തിന് മുമ്പ് രണ്ട് നേട്ടങ്ങളും കോലിയെ കാത്തിരിക്കുന്നുണ്ട്. ആറ് ഫോറ് കൂടി നേടാനായാല്‍ കോലിക്ക് 500 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാം.
ഷാര്‍ജ: ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ക്യാപ്റ്റന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സുമാണ് ബാറ്റിങ്ങില്‍ ടീമിന്റെ നെടുംതൂണ്‍. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യൂസ്‌വേന്ദ്ര ചാഹലും നവ്ദീപ് സൈനിയും മികച്ച ഫോമില്‍. ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ആര്‍സിബിയുടെ മത്സരം. ഇവര്‍ തമ്മിലുള്ള ആദ്യപാദത്തില്‍ കിംഗ്‌സ് ഇലവന്‍ ജയിച്ചിരുന്നു. കൂറ്റന്‍ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. ഇന്നിറങ്ങുമ്പോള്‍ പക വീട്ടേണ്ടതുണ്ടാവും കോലിപ്പടയ്ക്ക്.
മത്സരത്തിന് മുമ്പ് രണ്ട് നേട്ടങ്ങളും കോലിയെ കാത്തിരിക്കുന്നുണ്ട്. ആറ് ഫോറ് കൂടി നേടാനായാല്‍ കോലിക്ക് 500 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാം. ഇതോടൊപ്പം മൂന്ന് സിക്‌സ് കൂടി നേടിയാല്‍ 200 സിക്‌സുകളെന്ന നാഴികക്കല്ലും കോലിക്ക് പിന്നിടാം. ഡിവില്ലിയേഴ്‌സിനേയും കാത്തിരിക്കുന്നുണ്ട് ചില നേട്ടങ്ങള്‍. 48 റണ്‍സ് കൂടി നേടിയാല്‍ ഡിവില്ലിയേഴ്‌സിന് ആര്‍സിബിക്ക് വേണ്ടി മാത്രം 4000 റണ്‍സ് പൂര്‍ത്തിയാക്കാം. 4623 റണ്‍സാണ് ഡിവില്ലിയേഴ്‌സ് ഡിവില്ലിയേഴ്‌സ് ഇതുവരെ നേടിയത്. മറ്റൊരു നാഴികക്കല്ല് കൂടി ഡിവില്ലിയേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. മൂന്ന് ക്യാച്ച് കൂടിയെടുത്താല്‍ ഡിവില്ലിയേഴ്‌സിന് ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാം.
undefined
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഡിവില്ലിയേഴ്‌സ്. 33 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 73 റണ്‍സ് നേടിയിരുന്നു. അതുകൊണ്ട് തന്നെ 4000 റണ്‍സെന്ന നേട്ടം ഈ മത്സരത്തില്‍ താരം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ കോലി പുറത്താവതെ 33 റണ്‍സെടുത്തിരുന്നു.
എന്നാല്‍ ഇരുവര്‍ക്കും നേട്ടം സ്വന്തമാക്കുക എളുപ്പമല്ല. കാരണം കഴിഞ്ഞ മത്സരം തന്നെ കാരണം. കോലിക്ക് ഒരു റണ്ണും ഡിവില്ലിയേഴ്‌സിന് 28 റണ്‍സുമാണ് നേടാന്‍ സാധിച്ചത്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്ക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താം. എന്നാല്‍ പഞ്ചാബിനാവാട്ടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെകുറെ അവസാനിച്ച മട്ടാണ്.