ബൗളിങ്ങിലും സാം കറന്‍; ചെന്നൈക്കെതിരെ ഹൈദരാബാദിന് രണ്ട് വിക്കറ്റുകള്‍ നഷ്ടം

By Web Team  |  First Published Oct 13, 2020, 10:15 PM IST

തുടക്കം മുതല്‍ തപ്പിത്തടഞ്ഞ വാര്‍ണര്‍ നാലാം ഓവറില്‍ തന്നെ മടങ്ങി. 13 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രം നേടിയ വാര്‍ണര്‍ സാം കറന് ക്യാച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു.


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍ച്ചയോടെ തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് ഒമ്പത്‌ ഓവറില്‍ രണ്ടിന് 57 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (9), മനീഷ് പാണ്ഡെ (4) എന്നിവരാണ് മടങ്ങിയത്. സാം കറനാണ് ചെന്നൈയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. 

തുടക്കം മുതല്‍ തപ്പിത്തടഞ്ഞ വാര്‍ണര്‍ നാലാം ഓവറില്‍ തന്നെ മടങ്ങി. 13 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രം നേടിയ വാര്‍ണര്‍ സാം കറന് ക്യാച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു. അതേ ഓവറില്‍ മനീഷ് പാണ്ഡെയും റണ്ണൗട്ടായത് ഹൈദരാബാദിന് തിരിച്ചടിയായി. ഇതോടെ രണ്ടിന് 27 എന്ന നിലയിലേക്ക് വീണു ഹൈദരാബാദ്. കെയ്ന്‍ വില്യംസണ്‍ (20), ജോണി ബെയര്‍സ്‌റ്റോ (22) എന്നിവരാണ് ക്രീസില്‍.

Latest Videos

നേരത്തെ ഷെയ്ന്‍ വാട്‌സണ്‍ (38 പന്തില്‍ 42), അമ്പാട്ടി റായുഡു (34 പന്തില്‍ 41) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാം കറന്‍ (21 പന്തില്‍ 31) എം എസ് ധോണി (13 പന്തില്‍ 21), രവീന്ദ്ര ജഡേജ (10 പന്തില്‍ പുറത്താവാതെ 25) എന്നിവരും മികച്ച പ്രകടനം  പുറത്തെടുത്തു. ഫാഫ് ഡു പ്ലെസിസ് (0), ഡ്വെയ്ന്‍ ബ്രാവോ (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ദീപക് ചാഹര്‍ (2) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മ, ടി നടരാജന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റുള്‍ വീതം വീഴ്ത്തി.

click me!