നിരാശപ്പെടുത്തി വീണ്ടും നരെയ്ന്‍; കൊല്‍ക്കത്തക്ക് മൂന്ന് വിക്കറ്റ് നഷ്ടം

By Web Team  |  First Published Sep 26, 2020, 10:14 PM IST

സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സെത്തിയപ്പോഴെ കൊല്‍ക്കത്തക്ക് നരെയ്ന്റെ വിക്കറ്റ് നഷ്ടമായി. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിതീഷ് റാണ തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ കുതിച്ചു.


അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറോവറില്‍ 52 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണറായി എത്തിയ സുനില്‍ നരെയ്നെയും(0), തകര്‍ത്തടിച്ച നിതീഷ് റാണയുടെയും (13 പന്തില്‍ 26) ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെയും(0) വിക്കറ്റുകളാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും മൂന്ന് റണ്ണുമായി ഓയിന്‍ മോര്‍ഗനുമാണ് ക്രീസില്‍.

സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സെത്തിയപ്പോഴെ കൊല്‍ക്കത്തക്ക് നരെയ്ന്റെ വിക്കറ്റ് നഷ്ടമായി. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിതീഷ് റാണ തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ കുതിച്ചു. അഞ്ചാം ഓവറില്‍ ടി.നടരാജനാണ് റാണയെ വീഴ്ത്തിയത്. പിന്നാലെ കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ കൊല്‍ക്കത്തക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു.

Latest Videos

undefined

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 51 റണ്‍സെടുത്ത പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(30 പന്തില്‍ 36), വൃദ്ധിമാന്‍ സാഹ(31 പന്തില്‍ 30) എന്നിവരും ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

click me!