ഡല്‍ഹി താരത്തിന്‍റെ നിരുത്തരവാദപരമായ ബാറ്റിംഗിനെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ കമന്‍ററിക്കിടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുവെന്ന് ഡല്‍ഹി താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.
ദുബായ്: ഐപിഎല്ലില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നാലു കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാല്‍ ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷായുടെ ഫോം അത്ര ആശാവഹല്ല. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യനായി മടങ്ങിയ ഷാ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത് ജിമ്മി നീഷാമിന്‍റെ പന്തില്‍ മോശം ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു.
undefined
ഡല്‍ഹി താരത്തിന്‍റെ നിരുത്തരവാദപരമായ ബാറ്റിംഗിനെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ കമന്‍ററിക്കിടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുവെന്ന് ഡല്‍ഹി താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. പൃഥ്വി ഷാക്ക് എന്തോ പ്രശ്നമുണ്ട്. റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടിട്ടും ശൈലി മാറ്റാന്‍ അയാള്‍ തയാറാവുന്നേയില്ലെന്ന് ഗവാസ്കര്‍ പറഞ്ഞതായി ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ഷായുടെ പ്രകടനത്തില്‍ സത്യം പറഞ്ഞാല്‍ ഞാനും അസ്വസ്ഥനാണ്. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് നേടാനാവാഞ്ഞ ഷാ കുറച്ചു സമയം ക്രീസില്‍ നില്‍ക്കാനായിരുന്നു ശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഷായുടെ പങ്കാളിയായ ശിഖര്‍ ധവാന്‍ റണ്‍സടിച്ചു കൂട്ടുമ്പോള്‍-ചോപ്ര പറഞ്ഞു.
ശിഖര്‍ ധവാന്‍ മനോഹരമായാണ് കളിക്കുന്നതെന്നും മികച്ച സ്ട്രൈക്ക് റേറ്റില്‍ സ്കോര്‍ ചെയ്യാനും ധവാന് കഴിയുന്നുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.