മത്സരത്തില്‍ മറ്റൊരു നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലാണ് വാര്‍ണര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അര്‍ധ സെഞ്ചുറി നേടുന്നത്.
ദുബായ്: ഐപിഎല്ലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഫിഫ്റ്റി തികച്ചതോടെ ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ വാര്‍ണര്‍ ഇടംപിടിച്ചു. വെറും 132 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വാര്‍ണറുടെ നേട്ടം. 174 ഇന്നിംഗ്‌സില്‍ 42 അര്‍ധസെഞ്ചുറി നേടിയ ആര്‍സിബി നായകന്‍ വിരാട് കോലിയാണ് വാര്‍ണര്‍ക്ക് പിന്നില്‍.
മൂന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സുരേഷ് റെയ്‌നയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുമാണ്. ഇരുവരും 189 ഇന്നിംഗ്‌സില്‍ 39 ഫിഫ്റ്റി വീതം പേരിലാക്കിയിട്ടുണ്ട്. 147 ഇന്നിംഗ്‌സില്‍ 38 അര്‍ധ സെഞ്ചുറികളുമായി ആര്‍സിബിയുടെ എ ബി ഡിവില്ലിയേഴ്‌സാണ് തൊട്ടടുത്ത സ്ഥാനത്ത്.
undefined
മത്സരത്തില്‍ മറ്റൊരു നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. വാര്‍ണര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലാണ് അര്‍ധ സെഞ്ചുറി നേടുന്നത്. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ തുടര്‍ച്ചയായി 50 തികയ്‌ക്കുന്ന താരമെന്ന നേട്ടത്തിലുമെത്തി ഇതോടെ വാര്‍ണര്‍. കിംഗ്‌സ് ഇലവനെതിരെ 40 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം വാര്‍ണര്‍ 52 റണ്‍സെടുത്തു. ജോണി ബെയര്‍സ്റ്റോയ്‌ക്കൊപ്പം ഓപ്പണിംഗില്‍ 160 റണ്‍സ് ചേര്‍ത്തു. ബെയര്‍സ്റ്റോ 55 പന്തില്‍ 97 റണ്‍സ് നേടി.
ബെയര്‍സ്‌റ്റോ വെടിക്കെട്ട്, വാര്‍ണര്‍ ഷോ; പഞ്ചാബിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍