കോലിയൊക്കെ ബഹുദൂരം പിന്നില്‍; ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി വാര്‍ണര്‍

By Web Team  |  First Published Oct 18, 2020, 7:55 PM IST

ഐപിഎല്ലില്‍ 5000 ക്ലബിലെത്തുന്ന നാലാം താരവും ആദ്യ വിദേശിയുമാണ് ഡേവിഡ് വാര്‍ണര്‍. ഇതിനൊപ്പം മറികടന്നത് സാക്ഷാല്‍ വിരാട് കോലിയുടെ റെക്കോര്‍ഡ്. 


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ലീഗില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് 5000 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന നേട്ടത്തിലാണ് വാര്‍ണര്‍ ഇടംപിടിച്ചത്. വെറും 135 ഇന്നിഗ്‌സുകളില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ താരം കൂടിയായ വാര്‍ണര്‍ അയ്യായിരം തികച്ചത്. കോലിയേക്കാള്‍ 22 ഇന്നിംഗ്‌സുകള്‍ കുറവേ അയ്യായിരം ക്ലബിലെത്താന്‍ വാര്‍ണര്‍ക്ക് വേണ്ടിവന്നുള്ളൂ. 

ഐപിഎല്ലില്‍ 5000 ക്ലബിലെത്തുന്ന നാലാം താരവും ആദ്യ വിദേശിയുമാണ് ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ എന്നിവരാണ് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇവരില്‍ 5759 റണ്‍സുമായി വിരാട് കോലിയാണ് മുന്നില്‍. റെയ്‌നയ്‌ക്കും രോഹിത് ശര്‍മ്മയ്‌ക്കും യഥാക്രമം 5368, 5149 റണ്‍സ് വീതമാണുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെതിരെ 47 റണ്‍സ് നേടിയതോടെ വാര്‍ണറുടെ ആകെ സമ്പാദ്യം 5037ലെത്തി. 

Latest Videos

undefined

മുംബൈ- പഞ്ചാബ് പോര് അല്‍പസമയത്തിനകം; ടോസ് നേടി രോഹിത് ശര്‍മ്മ

സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സില്‍ നാലാമനായി ക്രീസിലെത്തിയ വാര്‍ണര്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ 14-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്താണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. മത്സരത്തില്‍ 33 പന്തില്‍ 47 റണ്‍സ് നേടി വാര്‍ണര്‍. എന്നാല്‍ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോള്‍ വാര്‍ണര്‍, ഫെര്‍ഗ്യൂസന്‍റെ ആദ്യ പന്തില്‍ ബൗള്‍ഡായി. സൂപ്പര്‍ ഓവറിലെ മൂന്ന് റണ്‍സ് വിജയലക്ഷ്യം അനായാസം നേടി കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 

തോല്‍വികള്‍ക്കിടെ ചെന്നൈക്ക് ഇരുട്ടടി; പരിക്കേറ്റ ബ്രാവോയ്‌ക്ക് ആഴ്‌ചകള്‍ നഷ്‌ടമായേക്കും!

click me!