ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍; താരങ്ങളുടെ പേരുമായി ഗാംഗുലി

By Web Team  |  First Published Oct 23, 2020, 11:07 AM IST

ഈ സീസണില്‍ ഇതുവരെ കണ്ട മികച്ച പ്രകടനങ്ങളില്‍ ചിലത് എടുത്തുപറയുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി


ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ ഇതിനകം കണ്ടുകഴിഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം പകരംവെക്കാനില്ലാത്ത പ്രകടനങ്ങള്‍. ഈ സീസണില്‍ ഇതുവരെ കണ്ട മികച്ച പ്രകടനങ്ങളില്‍ ചിലത് എടുത്തുപറയുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 

സണ്‍റൈസേഴ്‌സിന്‍റെ ചരിത്രത്തിലാദ്യം; വമ്പന്‍ കൂട്ടുകെട്ടുമായി പാണ്ഡെക്കും ശങ്കറിനും നേട്ടം

Latest Videos

undefined

അതിഗംഭീരമാണ് ഐപിഎല്‍. ഏറ്റവും മികച്ച ഒരു നിമിഷം എടുത്തുപറയുക ബുദ്ധിമുട്ടാകും. കെ എല്‍ രാഹുലിന്‍റെയും ശിഖര്‍ ധവാന്‍റെയും ബാറ്റിംഗ്, ചില ഫീല്‍ഡിംഗ് പ്രകടനങ്ങള്‍, കാഗിസോ റബാഡയും ആന്‍‌റിച്ച് നോര്‍ജെയും പന്തെറിഞ്ഞ രീതി, മുഹമ്മദ് ഷമിയുടെ ബൗളിംഗ്, ഈ ഫോര്‍മാറ്റില്‍ മായങ്ക് അഗര്‍വാളിന്‍റെ ബാറ്റിംഗ് ഇവയെല്ലാം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാണ് എന്ന് ദാദ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

കളിപ്പിക്കുകയുമില്ല, വിട്ടുകൊടുക്കുകയുമില്ല, ഐപിഎല്ലില്‍ കരയ്ക്കിരുന്ന് കൈയടിച്ച് ഇവര്‍ക്ക് മടുത്തു

ഐപിഎല്‍ പതിമൂന്നാം സീസണിലെ റണ്‍വേട്ടയില്‍ മുന്നില്‍നില്‍ക്കുന്ന താരങ്ങളാണ് കെഎൽ രാഹുലും(540) ശിഖർ ധവാനും(465) മായങ്ക് അഗർവാളും(398). വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് റബാഡ(21 വിക്കറ്റ്). തകര്‍പ്പന്‍ ക്യാച്ചുകളുമായി ഫാഫ് ഡുപ്ലസിസും മനീഷ് പാണ്ഡെ അടക്കമുള്ള താരങ്ങളും ബൗണ്ടറിലൈന്‍ സേവുമായി നിക്കോളാസ് പുരാനും അജിങ്ക്യ രഹാനെയും മായങ്ക് അഗര്‍വാളും വിസ്‌മയിപ്പിച്ചിരുന്നു. ഡെത്ത് ഓവറില്‍ യോര്‍ക്കറുകളുമായി മുംബൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു മുഹമ്മദ് ഷമി. അതേസമയം 156.22 കി.മീ വേഗത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ പന്തെറിഞ്ഞാണ് ആന്‍‌റിച്ച് നോര്‍ജെ ശ്രദ്ധിക്കപ്പെട്ടത്. 

സിഎസ്‌കെയില്‍ 'തല'കള്‍ ഉരുളും; ടീമില്‍ നിന്ന് പുറത്താവാന്‍ സാധ്യതയുള്ളവരുടെ പട്ടിക

click me!