ശ്രദ്ധയോടെ മായങ്ക്- രാഹുല്‍ സഖ്യം; ചെന്നൈക്കെതിരെ പഞ്ചാബിന് പതിഞ്ഞ തുടക്കം

By Web Team  |  First Published Oct 4, 2020, 8:05 PM IST

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങാണ് പഞ്ചാബ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ പുറത്തായി.


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പതിഞ്ഞ തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (30), മായങ്ക് അഗര്‍വാള്‍ (22) എന്നിവരാണ് ക്രീസില്‍.  പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് പഞ്ചാബും ചെന്നൈയും. അതുകൊണ്ട് ഇരുവര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.

കൂറ്റനടികള്‍ക്ക് മുതിരാത്തെ ശ്രദ്ധയോടെയാണ് രാഹുല്‍- മായങ്ക് സഖ്യം കളിക്കുന്നത്. 7 ബൗണ്ടറികള്‍ മാത്രമാണ് ഇതുവരെ ഇന്നിങ്‌സില്‍ പിറന്നത്. മൂന്ന് ഓവറുകളെറിഞ്ഞ ദീപക് ചാഹര്‍ 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നേരത്തെ, മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങാണ് പഞ്ചാബ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ പുറത്തായി. മന്‍ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പകരക്കാരായെത്തി. എന്നാല്‍ ചെന്നൈ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

Latest Videos

undefined

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, എം എസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, സാം കറന്‍, ഷാര്‍ദുല്‍ ഠാകൂര്‍, പിയൂഷ് ചൗള, ദീപക് ചാഹര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിംഗ്, നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ക്രിസ് ജോര്‍ദാന്‍, ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, ഷെല്‍ഡണ്‍ കോട്ട്രല്‍.  

click me!