ക്ഷമയോടെ ഫാഫ്- വാറ്റൂ സഖ്യം; ഡല്‍ഹിക്കെതിരെ ചെന്നൈയ്ക്ക് പതിഞ്ഞ തുടക്കം

By Web Team  |  First Published Oct 17, 2020, 8:03 PM IST

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ചെന്നൈയ്ക്ക് കറനെ നഷ്ടമായി. തുഷാറിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ തേര്‍ഡ്മാനില്‍ ആന്റിച്ച് നോര്‍ജെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒന്നിന് 43 എന്ന നിലയിലാണ്. ഷെയന്‍ വാട്‌സണ്‍(16), ഫാഫ് ഡു പ്ലെസിസ് (26) എന്നിവരാണ് ക്രീസില്‍. സാം കറനാണ് (0) പുറത്തായ താരം. തുഷാര്‍ ദേഷ്പാണ്ഡെയ്ക്കാണ് വിക്കറ്റ്.

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ചെന്നൈയ്ക്ക് കറനെ നഷ്ടമായി. തുഷാറിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ തേര്‍ഡ്മാനില്‍ ആന്റിച്ച് നോര്‍ജെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.

Latest Videos

undefined

നേരത്തെ ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. പിയൂഷ് ചൗളക്ക് പകരം കേദാര്‍ ജാദവ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കാണെന്ന വര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം ടീമല്‍ തിരിച്ചെത്തി. ഋഷഭ് പന്ത് ഇന്നും ടീമിലെത്താനായില്ല. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ ആറ് പോയിന്റോടെ ആറാമതാണ്. അവസാന നാലില്‍ കയറണമെങ്കില്‍ ചെന്നൈയ്ക്ക് ഇന്ന് ജയിക്കേണ്ടത് നിര്‍ബന്ധമാണ്.

click me!