അയ്യേ, ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മൂക്കുംകുത്തി വീണ് ഷമിയും കോട്രലും

By Web Team  |  First Published Sep 28, 2020, 2:42 PM IST

സഞ്ജു സാംസണെ മികച്ചൊരു പന്തില്‍ പുറത്താക്കിയ ഷമിക്ക് പിന്നീട് എന്തുപറ്റി എന്ന് ചിന്തിക്കുകയായിരുന്നു ആരാധകര്‍. 


ഷാര്‍ജ: സമകാലിക ക്രിക്കറ്റിലെ വമ്പന്‍ പേരുകാരായ മുഹമ്മദ് ഷമിക്കും ഷെല്‍ഡ്രണ്‍ കോട്രലിനും ഇന്നലെ അത്ര നല്ല ദിവസമായിരുന്നില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പേസര്‍മാരായ ഇരുവരെയും രാജസ്ഥാന്‍ റോയല്‍സിന്‍റെ സഞ്ജു സാംസണും രാഹുല്‍ തിവാട്ടിയയും ജോഫ്ര ആര്‍ച്ചറും നന്നായി കൈകാര്യം ചെയ്‌തു. ഇതോടെ റണ്‍സ് വഴങ്ങുന്നതില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിലേക്ക് കൂപ്പുകുത്തി വീണു ഇരുവരും. 

നാല് ഓവര്‍ വീതം എറിഞ്ഞ കോട്രല്‍ 52 ഉം മുഹമ്മദ് ഷമി 53 ഉം റണ്‍സ് വഴങ്ങി. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു മത്സരത്തില്‍ ഇരു ഓപ്പണിംഗ് ബൗളര്‍മാരും അമ്പതിലേറെ റണ്‍സ് വഴങ്ങുന്നത്. സഞ്ജു സാംസണെ മികച്ചൊരു പന്തില്‍ പുറത്താക്കിയ ഷമിക്ക് പിന്നീട് എന്തുപറ്റി എന്ന് ചിന്തിക്കുകയായിരുന്നു ആരാധകര്‍. അതേസമയം രാജസ്ഥാന്‍ ഇന്നിംഗ്‌സിന്‍റെ 18-ാം ഓവറില്‍ രാഹുല്‍ തിവാട്ടിയ പാറിച്ച അഞ്ച് സിക്‌സുകളാണ് കോട്രലിന്‍റെ കഥ കഴിച്ചത്.  

Latest Videos

undefined

ആരാണ് ? എന്താണ്‌ ? എവിടുന്നാണ് ? സീറോയില്‍ നിന്ന് ഹീറോ; ക്രിക്കറ്റ് ആരാധകരുടെ കിളി പറത്തിയ തിവാട്ടിയ വന്ന വഴി

വമ്പനടിക്കാരായി തിളങ്ങിയ സഞ്ജു സാംസണ്‍, രാഹുല്‍ തിവാട്ടിയ എന്നിവരുടെയും റോബിന്‍ ഉത്തപ്പയുടേയും വിക്കറ്റ് നേടാനായി എന്നത് മാത്രാണ് ഷമിക്ക് ആശ്വാസം. കോട്രലിനാവട്ടെ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ മാത്രം വിക്കറ്റേയുള്ളൂ. 

അളിയാ...നന്ദിയുണ്ട്, തിവാട്ടിയയോട് യുവി; ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ക്രിക്കറ്റ് ആരാധകര്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ റണ്‍ചേസിനാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഞായറാഴ്ച സാക്ഷിയായത്. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov). വെടിക്കെട്ട് ഇന്നിംഗ്‌സുമായി സ‌ഞ്ജു സാംസണാണ്(42 പന്തില്‍ 85) കളിയിലെ താരം. രാഹുല്‍ തിവാട്ടിയയുടെ മായാജാലവും(31 പന്തില്‍ 53) നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ അര്‍ധ സെഞ്ചുറിയും (27 പന്തില്‍ 50) രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായകമായി. മായങ്ക് അഗര്‍വാളിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി(106) പഞ്ചാബിന് ഗുണം ചെയ്തില്ല. 

Powered By

click me!