ലോകത്തെ ഏറ്റവും മികച്ച ടി20 പേസ് ബൗളര്‍ മലിംഗയല്ല. മറ്റൊരു താരത്തിന്‍റെ പേരുമായി മുന്‍താരം ഷെയ്‌ന്‍ ബോണ്ട്
ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നാണംകെടുത്തിയത് മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ കൂടി മിന്നലാക്രമണമാണ്. ഏത് കൊലകൊമ്പന്‍ ബാറ്റ്സ്‌മാന് പോലും മുട്ടിടിക്കും രീതിയില്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ബുമ്രയുടെ പന്ത് ഒരു ഉദാഹരണം. മത്സര ശേഷം ബുമ്രയെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് പരിശീലകന്‍ ഷെയ്‌ന്‍ ബോണ്ട് രംഗത്തെത്തി.
undefined
ലോകത്തെ ഏറ്റവും മികച്ച ടി20 ഫാസ്റ്റ് ബൗളര്‍ എന്ന വിശേഷണമാണ് ബുമ്രക്ക് ബോണ്ട് നല്‍കുന്നത്. ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളറുടെ പ്രകടനം കാണാനായത് തന്നെ വലിയ അനുഗ്രഹമാണ് എന്നാണ് മത്സരശേഷം ബോണ്ടിന്‍റെ പ്രതികരണം. ന്യൂസിലന്‍ഡില്‍ നിന്ന് തന്നെയുള്ള ട്രെന്‍ഡ് ബോള്‍ട്ടിനെയും പ്രശംസിക്കാന്‍ ബോണ്ട് മറന്നില്ല. 'ബോള്‍ട്ടിനൊപ്പം 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ടീമില്‍ അവനുണ്ട് എന്നത് വലിയ ഭാഗ്യമാണ്. സീസണില്‍ ഉടനീളം ബോള്‍ട്ടിനും മികച്ച പ്രകടനം പുറത്തെടുക്കാനായി' എന്നും ഷെയ്‌ന്‍ ബോണ്ട് പറഞ്ഞു.
പൃഥ്വി ഷായെ നന്നാക്കാന്‍ രംഗത്തിറങ്ങി മഞ്ജരേക്കര്‍; മുന്‍താരത്തെ മാതൃകയാക്കാന്‍ ഉപദേശം
ഡല്‍ഹിക്കെതിരായ നാല് വിക്കറ്റ് പ്രകടനത്തോടെ സീസണിലെ പര്‍പിള്‍ ക്യാപ് കാഗിസോ റബാഡയില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട് ജസ്‌പ്രീത് ബുമ്ര. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുമ്രയുടെ നാല് വിക്കറ്റ് പ്രകടനം. സീസണില്‍ 14 മത്സരങ്ങളില്‍ 13.92 ശരാശരിയിലും 6.71 ഇക്കോണമിയിലുമാണ് ബുമ്ര പന്തെറിയുന്നത്. അതേസമയം സീസണില്‍ കുടുതല്‍ വിക്കറ്റ് നേടിയവരില്‍ മൂന്നാം സ്ഥാനത്തുണ്ട് ട്രെന്‍ഡ് ബോള്‍ട്ട്. 14 മത്സരങ്ങളില്‍ 22 വിക്കറ്റ് ബോള്‍ട്ടിനായി. 8.00 ഇക്കോണമിയിലാണ് താരം മുംബൈക്കായി ഇതുവരെ പന്തെറിഞ്ഞത്.