ഇരുടീമും സമ്മര്‍ദത്തില്‍, പോരിനിറങ്ങാന്‍ രാജസ്ഥാനും ഹൈദരാബാദും; പ്രതീക്ഷയോടെ മലയാളി താരങ്ങള്‍

By Web Team  |  First Published Oct 22, 2020, 2:10 PM IST

നേരിയ പിഴവ് പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നിരിക്കെ രാജസ്ഥാനും സൺറൈസേഴ്‌സിനും ദുബായിയിൽ തോൽക്കാനാകില്ല. 


ദുബായ്: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ദുബായിയിൽ രാത്രി 7.30നാണ് മത്സരം. നേരിയ പിഴവ് പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നിരിക്കെ രാജസ്ഥാനും സൺറൈസേഴ്‌സിനും ദുബായിയിൽ തോൽക്കാനാകില്ല. 

സ്ഥിരത പുലര്‍ത്താത്ത രാജസ്ഥാന്‍, ചെന്നൈയെ വീഴ്‌ത്തിയ വീര്യത്തിലാണ് വരുന്നതെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും പ്രശ്നങ്ങളേറേ. ബൗളിംഗില്‍ ജോഫ്രാ ആര്‍ച്ചര്‍ ഒഴികെ ആരെയും വിശ്വസിക്കാനാകില്ല. ബാറ്റിംഗില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്‍റെ സമ്മര്‍ദം വേറെ. കഴിഞ്ഞ ഏഴ് കളിയിൽ 77 റൺസേ മലയാളി താരം നേടിയിട്ടുള്ളൂ. തുടര്‍ച്ചയായി മൂന്ന് കളിയിൽ കൈയെത്തും ദൂരത്തെത്തിയ ജയം കളഞ്ഞുകുളിച്ചവരാണ് വാര്‍ണറും കൂട്ടരും. നിലവില്‍ 6 പോയിന്‍റുമായി ഏഴാം സ്ഥാനത്ത്.

Latest Videos

undefined

ബാംഗ്ലൂര്‍ നാണംകെടുത്തി, ആരാധകരും; കൊല്‍ക്കത്തയെ പഞ്ഞിക്കിട്ട് ട്രോളര്‍മാര്‍

ഡൽഹിക്കും മുംബൈക്കും ബാംഗ്ലൂരിനും എതിരായ മത്സരങ്ങള്‍ ബാക്കിയുള്ള ഹൈദരാബാദിന് കീഴടക്കാനാകുന്ന എതിരാളികളാകും രാജസ്ഥാന്‍. ബെയര്‍സ്റ്റോയുടെ ഓപ്പണിംഗ് പങ്കാളിയായി വാര്‍ണറോ വില്യംസണോ എന്നതിലാണ് ആകാംക്ഷ. മുന്‍ സീസണുകളില്‍ ബൗളര്‍മാരുടെ തലയ്ക്ക് മീതേ സിക്സര്‍ പറത്തിയിരുന്ന വാര്‍ണര്‍, ബെയര്‍സ്റ്റോ എന്നിവരേക്കള്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് ആണ് ഇക്കുറി വില്യംസണിന്‍റേത്. കഴിഞ്ഞ കളിയിൽ നിര്‍ഭാഗ്യം കാരണം വിക്കറ്റ് ലഭിക്കാതെ പോയ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് വീണ്ടും അവസരം കിട്ടുമെന്ന് കരുതാം. 

തല്ലുകൊള്ളി എന്ന് വിളിച്ചവരൊക്കെ എവിടെ, ചെക്കന്‍ തീയാണ്, തീ...; സിറാജിനെ പ്രശംസ കൊണ്ട് മൂടി ട്രോളര്‍മാര്‍

Powered by


 

click me!