നൂറാമത്തെ ഐപിഎൽ മത്സരം പറക്കും ക്യാച്ചിലൂടെയാണ് സഞ്ജു സാംസൺ ആദ്യം ആഘോഷിച്ചത്
ദുബായ്: ഐപിഎല്ലില്‍ 100 മത്സരം തികയ്‌ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി സഞ്ജു സാംസൺ. ബാംഗ്ലൂരിന്‍റെ വിരാട് കോലിയാണ് 100 ഐപിഎൽ മത്സരം കളിച്ച പ്രായം കുറഞ്ഞ താരം. നൂറാം മത്സരത്തില്‍ സഞ്ജു 25 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സെടുത്തു. ഇതോടെ ഈ സീസണില്‍ സഞ്ജുവിന്‍റെ റണ്‍ സമ്പാദ്യം ഏഴ് മത്സരങ്ങളില്‍ 202 ആയി. 85 ആണ് ഉയര്‍ന്ന സ്‌കോര്‍.
നൂറാമത്തെ ഐപിഎൽ മത്സരം പറക്കും ക്യാച്ചിലൂടെയാണ് സഞ്ജു സാംസൺ ആദ്യം ആഘോഷിച്ചത്. ജോണി ബെയര്‍സ്റ്റോയെ ആണ് സഞ്ജു മികച്ച ക്യാച്ചിലൂടെ മടക്കിയത്.
undefined
കാണാം സഞ്ജുവിന്‍റെ ക്യാച്ച്
2013ലാണ് ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ അരങ്ങേറിയത്. ഐപിഎല്ലില്‍ 100 മത്സരങ്ങളില്‍ 27.71 ശരാശരിയിലും 132.54 സ്‌ട്രൈക്ക്‌റേറ്റിലും 2411 റണ്‍സാണ് സഞ്ജുവിനുള്ളത്. രണ്ട് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെയാണിത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയുള്‍പ്പടെ 342 റണ്‍സ് പേരിലാക്കി. 148.69 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.
ഡല്‍ഹിക്ക് തോല്‍വിയോടൊപ്പം അപ്രതീക്ഷിത തിരിച്ചടി; സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ഒരാഴ്‌ച പുറത്ത്
Powered by