ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- കിംഗ്സ് ഇലവന് പഞ്ചാബ് മത്സരം. സീസണില്‍ ആദ്യമായി ക്രിസ് ഗെയ്ല് കളത്തിലിറങ്ങുന്നു.
ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- കിംഗ്സ് ഇലവന് പഞ്ചാബ് മത്സരം അല്പസമയത്തിനകം. ടോസ് നേടിയ ആര്‍സിബി നായകന് വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് കോലിപ്പട ഇറങ്ങുന്നത്. അതേസമയം പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. സൂപ്പര്‍ താരം ക്രിസ് ഗെയ്ലിന് സീസണിലാദ്യമായി അവസരം നല്കി. ദീപക് ഹൂഡയും മുരുകന് അശ്വിനുമാണ് ഇലവനിലെത്തിയ മറ്റ് താരങ്ങള്‍.
ബാംഗ്ലൂര്‍ ഇലവന്: Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Washington Sundar, Shivam Dube, Chris Morris, Isuru Udana, Navdeep Saini, Mohammed Siraj, Yuzvendra Chahal
undefined
പഞ്ചാബ് ഇലവന്: Chris Gayle, KL Rahul(w/c), Mayank Agarwal, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Mohammed Shami, Ravi Bishnoi, Arshdeep Singh
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- കിംഗ്സ് ഇലവന് പഞ്ചാബ് മത്സരം. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും മലയാളി താരം ദേവ്ദത്ത് പടിക്കലും അണിനിരക്കുന്ന ആര്‍സിബി ബാറ്റിംഗ് നിര ശക്തമാണ്. സീസണിലെ ആറാം ജയമാണ് ആര്‍സിബിയുടെ ലക്ഷ്യം. ഗെയ്ല് ഇന്നിറങ്ങുന്നത് പഞ്ചാബിന്റെ കരുത്തുകൂട്ടും. രാഹുലിനൊപ്പം ഓപ്പണറായാണ് ഗെയ്ല് ഇറങ്ങുക. ഏഴില്‍ ആറും തോറ്റാണ് പഞ്ചാബിന്റെ വരവ്.
അംപയറെ വിരട്ടിയ ധോണിയെ കളിയാക്കിയോ ഹര്ഭജന്; പ്രതികരണം ചര്‍ച്ചയാവുന്നു
Powered by