ഷായും ധവാനും അടിയോടടി; ഡല്‍ഹിക്ക് കിടിലം തുടക്കം
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് വമ്പന്‍ തുടക്കം. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും പവര്‍പ്ലേയില്‍ 63 റണ്‍സ് ചേര്‍ത്തു. ഷാ 22 പന്തില്‍ 42 റണ്‍സുമായും ധവാന്‍ 14 പന്തില്‍ 20 റണ്‍സുമായാണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഡല്‍ഹിയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.
ഉഡാനയുടെ ആദ്യ ഓവറില്‍ 14 റണ്‍സടിച്ചാണ് ഷായും ധവാനും തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ വാഷിംഗ്‌ടണ്‍ മൂന്നിലൊതുക്കി. മൂന്നാം ഓവറില്‍ സെയ്‌നിയെ വിളിച്ച കോലിയുടെ തന്ത്രം പാളി. പിറന്നത് 14 റണ്‍സ്. വീണ്ടും സുന്ദറെത്തി നാലില്‍ ഒതുക്കി. അഞ്ചാം ഓവര്‍ എറിഞ്ഞത് കോലിയുടെ ഏറ്റവും വിശ്വസ്തനായ ചാഹല്‍. എന്നാല്‍ ചാഹലിനെ സിക്സും ഫോറും പറത്തി ഷായും ധവാനും 18 നേടി. ആറാം ഓവറില്‍ സുന്ദര്‍ 10 റണ്‍സ് വിട്ടുകൊടുത്തൂ.
undefined
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഡല്‍ഹിയും ബാഗ്ലൂരും.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.
ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മേയര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ.
Powered by