കാത്തിരിക്കുന്നത് രണ്ട് നാഴികക്കല്ല്; ആരാധകരുടെ കണ്ണുകള്‍ ധോണിയുടെ ഗ്ലൗവില്‍

By Web Team  |  First Published Oct 10, 2020, 4:36 PM IST

ദുബായില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. എം എസ് ധോണിയും വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണിത്.


ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ എം എസ് ധോണി ലക്ഷ്യമിടുന്നത് സുപ്രധാന നാഴികക്കലുകള്‍. ഐപിഎല്ലില്‍ നായകന്‍ എന്ന നിലയില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ധോണിക്ക് രണ്ട് എണ്ണത്തിന്‍റെ ആവശ്യമേയുള്ളൂ. ടി20 ലീഗില്‍ 150 പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലേക്ക് മൂന്നെണ്ണത്തിന്‍റെ അകലമേയുള്ളൂ 'തല'യ്‌ക്ക്. രണ്ട് നേട്ടങ്ങളും ധോണിക്ക് ഇന്ന് സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദുബായില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. എം എസ് ധോണിയും വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണിത്. ചെന്നൈ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്. ബാംഗ്ലൂര്‍ അഞ്ചില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ക്രിസ് മോറിസ് ഇന്ന് ബാംഗ്ലൂരിനായി കളിക്കും. ബൗളിംഗില്‍ അഞ്ച് കളിയില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് കോലിയുടെ തുറുപ്പുചീട്ട്.

Latest Videos

undefined

പഞ്ചാബിനെതിരായ 10 വിക്കറ്റ് ജയത്തിന്റെ ആവേശം അടങ്ങും മുന്‍പേ കൊല്‍ക്കത്തയ്‌ക്കെതിരെ തോല്‍വി ചോദിച്ചുവാങ്ങിയ ചെന്നൈക്ക് ജയം കൂടിയേ തീരൂ. 10നും 15നും ഇടയിലെ ഓവറുകളില്‍ ഇഴഞ്ഞുനീങ്ങുന്നതാണ് ധോണിപ്പടയുടെ പ്രധാന പ്രശ്‌നം. കടുത്ത ആരാധകരോഷത്തിനിരയായ കേദാര്‍ ജാദവിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ സിഎസ്‌കെ തയ്യാറാകുമോയെന്നും കണ്ടറിയണം. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ ഏഴിലും ചെന്നൈയാണ് ജയിച്ചത്.

ഗെയ്‌ലും ധോണിയും രോഹിത്തും എബിഡിയും പട്ടികയില്‍; എലൈറ്റ് ലിസ്റ്റിലേക്ക് കോലി ഇന്നെത്തുമോ..?

click me!