സഞ്ജുവിന് ഫോമിലേക്ക് മടങ്ങിയെത്തണം, രാജസ്ഥാന് ജയിക്കണം; മുംബൈയെ പിടിച്ചുകെട്ടുക എളുപ്പമല്ല

By Web Team  |  First Published Oct 6, 2020, 12:03 PM IST

നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് ആദ്യ നാലിലെത്താം.


അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. അബുദാബിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് ആദ്യ നാലിലെത്താം.

ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് രാജസ്ഥാന്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളും തോല്‍ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെയും അവസ്ഥ ഇതുതന്നെ. ആദ്യ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായ സഞ്ജുവിന് അടുത്ത രണ്ട് മത്സരങ്ങളിലും പത്ത് റണ്‍സിനപ്പുറം നേടാന്‍ കഴിഞ്ഞിരുന്നില്ല. 

Latest Videos

undefined

റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും ഫോമിലേക്ക് എത്താത്തതിനാല്‍ സ്റ്റീവ് സ്മിത്തിന്റെയും ജോസ് ബട്‌ലറുടെയും ഉത്തരവാദിത്തം കൂടും. എന്നാല്‍ സ്്മിത്തിന് അവസാന രണ്ട് മത്സരങ്ങളിലും ഫോമിലാവാന്‍ സാധിച്ചിട്ടില്ല. ജോസ് ബട്‌ലറും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറിയിട്ടില്ല.  

ബെന്‍ സ്റ്റോക്‌സ് യു എ ഇയില്‍ എത്തിയിട്ടുണ്ടങ്കിലും ഇപ്പോഴും ക്വാറന്റീനിലാണ്. ബൗളര്‍മാര്‍ പവര്‍ പ്ലേയില്‍ റണ്‍ വിട്ടുകൊടുക്കുന്നതിനൊപ്പം വിക്കറ്റ് നേടാത്തതും രാജസ്ഥാന് തിരിച്ചടിയാണ്. 

തുടര്‍ വിജയങ്ങളോടെ ആത്മവിശ്വാസം വീണ്ടെടുത്ത മുംബൈ നിരയില്‍ എല്ലാവരും ഫോമിലെത്തിക്കഴിഞ്ഞു. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ഇഷാന്‍ കിഷനും പാണ്ഡ്യ സഹോദരന്‍മാരും കീറണ്‍ പൊള്ളോര്‍ഡുമെല്ലാം അപകടകാരികള്‍. 

ബൗളര്‍മാരില്‍ ജസ്പ്രീത് ബൂമ്ര മാത്രമാണ് പ്രതീക്ഷയ്‌ക്കൊപ്പം ഉയരാതെ പോകുന്നത്. ട്രെന്റ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും രോഹിത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് പന്ത് എറിയുന്നുണ്ട്. ഇതുകൊണ്ടുതന്നെ മുംബൈയെ പിടിച്ചുകെട്ടുക രാജസ്ഥാന് എളുപ്പമാവില്ല.

click me!