ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോര്; സഞ്ജുവും ദേവ്‌ദത്തും നേര്‍ക്കുനേര്‍; രണ്ടാം മത്സരവും പൊടിപാറും

By Web Team  |  First Published Oct 3, 2020, 10:43 AM IST

ബാംഗ്ലൂർ ഇന്ന് രാജസ്ഥാനെ നേരിടുമ്പോൾ രണ്ട് മലയാളിതാരങ്ങളുടെ നേർക്കുനേർ പോരാട്ടംകൂടിയായിരിക്കും അത്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് മുഖാമുഖം ഏറ്റുമുട്ടുക. 


അബുദാബി: ഐപിഎല്ലിൽ ഇന്ന് മലയാളി താരം സഞ്ജു സാംസണിന് സീസണിലെ നാലാം മത്സരം. സ്റ്റീവ് സ്‌മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികൾ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂ‍രാണ്. അബുദാബിയില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. ഡൽഹി കാപിറ്റല്‍സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടവും ഇന്ന് നടക്കും. രണ്ടാം മത്സരം ഷാര്‍ജയില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് തുടങ്ങുക.

പ്രതീക്ഷയോടെ സഞ്ജു

Latest Videos

undefined

ബാംഗ്ലൂർ ഇന്ന് രാജസ്ഥാനെ നേരിടുമ്പോൾ രണ്ട് മലയാളിതാരങ്ങളുടെ നേർക്കുനേർ പോരാട്ടംകൂടിയായിരിക്കും അത്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമാണ് മുഖാമുഖം ഏറ്റുമുട്ടുക. രാജസ്ഥാൻ ബാറ്റിംഗിന്റെ നെടുന്തൂണായ സഞ്ജു മൂന്ന് കളിയിൽ 167 റൺസ് നേടിക്കഴിഞ്ഞു. പഞ്ചാബിനെതിരെ 74ഉം ചെന്നൈയ്ക്കെതിരെ 85ഉം റൺസ് വീതം നേടി. കൊൽക്കത്തയ്‌ക്കെതിരെ എട്ട് റൺസിന് മടങ്ങി. ഇതിനകം ആറ് ബൗണ്ടറികളും പതിനാറ് സിക്സറുകളും സഞ്ജുവിന്റെ പേരിനൊപ്പമുണ്ട്.

'ഏറെ ബഹുമാനം'; പൊരിവെയിലത്ത് തളര്‍ന്ന ധോണിയെ ചേര്‍ത്തുനിര്‍ത്തി ശ്രീശാന്തിന്‍റെ വാക്കുകള്‍

ഐപിഎല്‍ കരിയറില്‍ ആകെ 96 കളിയിൽ 2376 റൺസാണ് സഞ്ജുവിന്റെ ഐപിഎൽ സമ്പാദ്യം. കൂറ്റൻ ഷോട്ടുകൾ കളിക്കുമ്പോഴും ബാറ്റിംഗിന്റെ സൗന്ദര്യം അൽപംപോലും നഷ്ടപ്പെടുന്നില്ല എന്നതാണ് സഞ്ജുവിന്റെ പ്രത്യേകത.

തിരിച്ചെത്താന്‍ ദേവ്‌ദത്ത്

രാജസ്ഥാന്റെ പ്രതീക്ഷയായി സഞ്ജു ക്രീസിലെത്തുമ്പോൾ ബാംഗ്ലൂരിന്റെ മറുപടി ഇടംകൈയൻ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കലായിരിക്കും. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കൽ മൂന്ന് കളിയിൽ നേടിയത് 111 റൺസ്. ഹൈദരാബാദിനെതിരെ 56ഉം മുംബൈക്കെതിരെ 54ഉം റൺസ് അടിച്ചെടുത്തു. പഞ്ചാബിനെതിരെ ഒരു റൺസിന് പുറത്തായി. രണ്ട് സിക്സും 13 ബൗണ്ടറികളുമാണ് ദേവ്ദത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. കർണാടകയുടെ മലയാളി താരമാണ് ഇരുപതുകാരനായ ദേവ്ദത്ത് പടിക്കൽ. 

ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയോ? മെല്ലെപ്പോക്കില്‍ വിമര്‍ശനം

Powered by

click me!