മലയാളി താരം സഞ്ജു വി സാംസണിന്‍റെ ഇന്നിംഗ്‌സ് ഇതില്‍ നിര്‍ണായകമായി എന്നത് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ സന്തോഷത്തിലാക്കി.
ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കശാപ്പ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ റണ്‍ചേസിനാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. മലയാളി താരം സഞ്ജു വി സാംസണിന്‍റെ ഇന്നിംഗ്‌സ് ഇതില്‍ നിര്‍ണായകമായി എന്നത് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ സന്തോഷത്തിലാക്കി.
അവിശ്വസനീയം! സഞ്ജു, തിവാട്ടിയ, ആര്‍ച്ചര്‍ വെടിക്കെട്ടില്‍ റണ്‍മല കീഴടക്കി രാജസ്ഥാന്‍
undefined
കിംഗ്‌സ് ഇലവന്‍റെ 223 റണ്‍സാണ് രാജസ്ഥാന്‍ മറികടന്നത്. ഇതിന് മുന്‍പ് ഐപിഎല്ലില്‍ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്‍റെ റെക്കോര്‍ഡും രാജസ്ഥാന്‍ റോയല്‍സിന്‍റെ പേരിലായിരുന്നു. ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ 2008ല്‍ ഡെക്കാനെതിരെ 215 റണ്‍സാണ് രാജസ്ഥാന്‍ പിന്തുടര്‍ന്ന് ജയിച്ചത്. 2017ല്‍ ഗുജറാത്ത് ലയണന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സ് 209 റണ്‍സ് ചേസ് ചെയ്ത് ജയിച്ചതാണ് മൂന്നാം സ്ഥാനത്ത്.
തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു
സഞ്ജുവിന്‍റെയും(42 പന്തില്‍ 85) തിവാട്ടിയയുടേയും(31 പന്തില്‍ 53) അവിശ്വസനീയ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം അടിച്ചെടുക്കുകയായിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 223 റണ്‍സെന്ന കൂറ്റന്‍ റണ്‍മലയാണ് രാജസ്ഥാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടന്നത്. നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ അര്‍ധ സെഞ്ചുറിയും(50) തുണയായി. സ്‌കോര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: 223-2 (20), രാജസ്ഥാന്‍: 226-6 (19.3 Ov). സഞ്ജുവാണ് കളിയിലെ താരം. മായങ്ക് അഗര്‍വാളിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി(106) പാഴായി.
14-ാം വയസില്‍ സഞ്ജുവിനോട് പറഞ്ഞത്; വെളിപ്പെടുത്തലുമായി ശശി തരൂര്‍, നെഞ്ചേറ്റി മലയാളി ആരാധകര്‍