മലയാളി താരത്തിന്‍റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മൈക്ക് ഹെസ്സനും പരിശീലകന്‍ സൈമന്‍ കാറ്റിച്ചും.
ദുബായ്: ഐപിഎല്‍ 13-ാം സീസണില്‍ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍ കാഴ്‍ചവെക്കുന്നത്. കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടാന്‍ പടിക്കലിനായി. മലയാളി താരത്തിന്‍റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മൈക്ക് ഹെസ്സനും പരിശീലകന്‍ സൈമന്‍ കാറ്റിച്ചും.
ദേവ്‌ദത്ത് പടിക്കല്‍ മികച്ച ഫോമിലാണ്. അദേഹത്തെ കുറിച്ച് ഏറെപ്പേര്‍ സംസാരിക്കുന്നു. അതിനാല്‍ തന്നെ താരം സമ്മര്‍ദത്തിലാണ്. എന്നാല്‍ ശാന്തമായി കളിക്കാന്‍ അയാള്‍ക്കാകുന്നു. മികച്ച പ്രതിഭയുള്ള താരമാണ് ദേവ്‌ദത്ത്. നിലവിലെ 50-60 റണ്‍സ് 80-90 ആയി ഉയര്‍ത്തുകയാണ് താരത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി. അതിന് സാധിച്ചാല്‍ എതിര്‍ ടീമുകളില്‍ നിന്ന് മത്സരം കയ്യിലാക്കാന്‍ നിഷ്‌പ്രയാസം സാധിക്കുമെന്നും മൈക്ക് ഹെസ്സന്‍ പറഞ്ഞു.
undefined
യുവതാരത്തെ ആര്‍സിബി മുഖ്യ പരിശീലകന്‍ സൈമണ്‍ കാറ്റിച്ചും പ്രശംസിച്ചു. പ്രായത്തേക്കാള്‍ പക്വതയോടെയാണ് താരം ഇപ്പോള്‍ കളിക്കുന്നത്. അതില്‍ അഭിമാനമുണ്ട്, മറ്റുള്ളവര്‍ക്ക് മാതൃകയാണ് അതെന്നും കാറ്റിച്ച് കൂട്ടിച്ചേര്‍ത്തു. പടിക്കല്‍ ക്ലാസ് തെളിയിച്ചെന്നും വമ്പന്‍ സ്‌കോറുകള്‍ പിന്നാലെയെത്തുമെന്നും കാറ്റിച്ച് ടീം മീറ്റിംഗില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ശനിയാഴ്‌ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പടിക്കല്‍ 45 പന്തില്‍ 63 റണ്‍സെടുത്തിരുന്നു. നായകന്‍ വിരാട് കോലിക്കൊപ്പം 99 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിക്കാനും താരത്തിനായി.
ഭുവിക്കും 'പണി' കിട്ടി, ഐപിഎല്ലില്‍ നിന്ന് പിന്മാറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി
ഐപിഎല്ലില്‍ ഈ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ച 20കാരനായ താരം മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി. ആകെ 174 റണ്‍സും ഇതിനകം പേരിലാക്കി. ഇന്ന് ദുബായില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടുമ്പോഴും ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണ് ദേവ്‌ദത്ത് പടിക്കല്‍.
ഡല്‍ഹിക്ക് കനത്ത പ്രഹരം; സൂപ്പര്‍ താരം സീസണില്‍ നിന്ന് പുറത്ത്
Powered by