'സ്‌പിന്നിനെ നേരിടുന്ന ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാള്‍'; മുബൈ താരത്തെ വാഴ്‌ത്തി മൈക്കല്‍ വോണ്‍

By Web Team  |  First Published Nov 6, 2020, 5:16 PM IST

ഇപ്പോള്‍ മുംബൈയുടെ 30കാരനായ താരത്തെ വാഴ്‌ത്തിപ്പാടുകയാണ് ഇംഗ്ലീഷ് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. 


മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവ്. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ടാണ് സീസണില്‍ സൂര്യകുമാര്‍ ക്രിക്കറ്റ് വിദഗ്ധരുടെ പോലും പ്രശംസ സ്വന്തമാക്കിയത്. ഇപ്പോള്‍ മുംബൈയുടെ 30കാരനായ താരത്തെ വാഴ്‌ത്തിപ്പാടുകയാണ് ഇംഗ്ലീഷ് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍. 

'അയാളൊരു വിസ്മയ താരമാണ്. സ്‌പിന്നിനെ നേരിടുന്നതില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളുമാണ് സൂര്യകുമാര്‍ യാദവ്. സ്‌പിന്നര്‍മാര്‍ക്കെതിരെ ഗ്രൗണ്ടിന്‍റെ നാലുപാടും 360 ഡിഗ്രിയില്‍ കളിക്കാന്‍ അദേഹത്തിനാകുന്നു. വളരെ അനായാസമാണ് കളിക്കുന്നത്. സമ്മര്‍ദങ്ങളില്ലാതെ കളിക്കുന്ന അവന്‍റെ ശരീശഭാഷ ഇഷ്‌ടപ്പെടുന്നു. സ്‌പിന്നിനെ കളിക്കുന്ന രീതിയില്‍ സൂര്യകുമാറിനേക്കാള്‍ മികച്ച അധികം ബാറ്റ്സ്‌മാന്‍മാരെ താന്‍ കണ്ടിട്ടില്ല' എന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

കൊല്‍ക്കത്തയിലായിരുന്ന സൂര്യകുമാറിനെ മുംബൈക്ക് വിട്ടുകൊടുത്തത് മണ്ടത്തരമായി; തുറന്നുസമ്മതിച്ച് ഗൗതം ഗംഭീര്‍

ഈ സീസണില്‍ 15 ഇന്നിംഗ്‌സുകളില്‍ 461 റണ്‍സാണ് സൂര്യകുമാറിന്‍റെ സമ്പാദ്യം. 41.90 ശരാശരിയും 148.23 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. നാല് അര്‍ധ സെഞ്ചുറികള്‍ നേടാനുമായി. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് 57 റണ്‍സിന് വിജയിച്ചപ്പോള്‍ സൂര്യകുമാര്‍ 38 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഐപിഎല്ലില്‍ മികവ് കാട്ടുമ്പോഴും താരം അണ്‍ക്യാപ്‌ഡ് പ്ലേയറായി തുടരുന്നു എന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കാനാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നല്‍കുന്ന ഉപദേശം. 

പൃഥ്വി ഷായെ നന്നാക്കാന്‍ രംഗത്തിറങ്ങി മഞ്ജരേക്കര്‍; മുന്‍താരത്തെ മാതൃകയാക്കാന്‍ ഉപദേശം

click me!