മുംബൈക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്‌സ്; നേട്ടങ്ങള്‍ വാരിക്കൂട്ടി വാര്‍ണര്‍, പിന്നിലായവരില്‍ കോലിയും!

By Web Team  |  First Published Nov 4, 2020, 9:50 AM IST

തകര്‍പ്പന്‍ ജയത്തിനൊപ്പം വാര്‍ണറിന് ഇരട്ടിമധുരം നല്‍കുന്ന ചില സന്തോഷങ്ങള്‍ കൂടി മത്സരം സമ്മാനിച്ചു. 


ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നിര്‍ണായക മത്സരത്തില്‍ മലര്‍ത്തിയടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ മിന്നിത്തിളങ്ങിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണറും സാഹയും 150 റണ്‍സ് കൂട്ടുകെട്ടുമായി ഹൈദരാബാദിന് 10 വിക്കറ്റിന്‍റെ ജയം നല്‍കുകയായിരുന്നു. തകര്‍പ്പന്‍ ജയത്തിനൊപ്പം വാര്‍ണറിന് ഇരട്ടിമധുരം നല്‍കുന്ന ചില സന്തോഷങ്ങള്‍ കൂടി മത്സരം സമ്മാനിച്ചു. 

മുംബൈയുടെ വമ്പൊടിച്ച് പത്തരമാറ്റ് ജയവുമായി ഹൈദരാബാദ് പ്ലേ ഓഫില്‍; കൊല്‍ക്കത്ത പുറത്ത്

Latest Videos

undefined

ഐപിഎല്‍ ചരിത്രത്തില്‍ 500 ഫോറുകള്‍ തികയ്‌ക്കുന്ന മൂന്നാം താരമെന്ന നേട്ടത്തിലാണ് വാര്‍ണര്‍ എത്തിയത്. ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. 

മുംബൈക്കെതിരെ 10 വിക്കറ്റ് ജയം ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ 58 പന്തില്‍ 85 റണ്‍സുമായി വാര്‍ണര്‍ പുറത്താകാതെ നിന്നു. 10 ഫോറും ഒരു സിക്‌സും വാര്‍ണറുടെ ബാറ്റില്‍ പിറന്നു. ഈ സീസണില്‍ 500 റണ്‍സ് തികയ്‌ക്കാനും മത്സരത്തിനിടെ വാര്‍ണറിനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സീസണുകളില്‍(ആറ്) അഞ്ഞൂറിലധികം സ്‌കോര്‍ ചെയ്യുന്ന താരമാണ് വാര്‍ണര്‍. അഞ്ച് തവണ 500 പിന്നിട്ട വിരാട് കോലിയെയാണ് ഇക്കാര്യത്തില്‍ വാര്‍ണര്‍ പിന്നിലാക്കിയത്.  

ഡീഗോ മറഡോണയുടെ ശസ്‌ത്രക്രിയ വിജയകരമെന്ന് ഡോക്‌ടര്‍; ആശുപത്രി പരിസരത്ത് തടിച്ചുകൂടി ആരാധകര്‍

Powered by 

click me!