കെ എല്‍ രാഹുലിന് ഇരട്ടിമധുരം; ജയത്തിനൊപ്പം റെക്കോര്‍ഡും, നേട്ടത്തിലെത്തുന്ന ആദ്യ താരം!

By Web Team  |  First Published Oct 19, 2020, 11:15 AM IST

സൂപ്പര്‍ ഓവര്‍ 2.0ക്കിടെ റെക്കോര്‍ഡിട്ട് കെ എല്‍ രാഹുല്‍. ഐപിഎല്‍ ചരിത്രത്തില്‍ നേട്ടത്തിലെത്തുന്ന ആദ്യ താരം. 


ദുബായ്: ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം ഏറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. നിശ്‌ചിത ഓവറുകളും ശേഷമുള്ള സൂപ്പര്‍ ഓവറും ടൈ ആയതോടെ മത്സരം സൂപ്പര്‍ ഓവര്‍ 2.0യില്‍ പ്രവേശിച്ചിരുന്നു. 44 ഓവര്‍ നീണ്ട ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തില്‍ പഞ്ചാബ് ജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന് ഇരട്ടിമധുരമായി ഒരു റെക്കോര്‍ഡ്.

'എക്കാലത്തെയും മികച്ച മത്സരം', മുംബൈ- പഞ്ചാബ് സൂപ്പര്‍ ഓവര്‍ 2.0യെ വാഴ്‌ത്തിപ്പാടി ഇതിഹാസങ്ങള്‍ 

Latest Videos

undefined

ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലാണ് രാഹുല്‍ എത്തിയത്. ഈ സീസണില്‍ ഒന്‍പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 525 റണ്‍സാണ് രാഹുലിന്‍റെ സമ്പാദ്യം. 2019ല്‍ 593 റണ്‍സും 2018ല്‍ 659 റണ്‍സുമാണ് രാഹുല്‍ നേടിയത്. പതിമൂന്നാം സീസണിലെ ഓറഞ്ച് ക്യാപ് ഇപ്പോള്‍ രാഹുലിന്‍റെ തലയിലാണ്. പഞ്ചാബിന്‍റെ തന്നെ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഈ സീസണിലെ റണ്‍വേട്ടയില്‍ രണ്ടാമന്‍.  

പഞ്ചാബും മുംബൈയും ഇന്നലെ കാട്ടിയതെന്ത്? മത്സരം സൂപ്പര്‍ ഓവര്‍ 2.0യില്‍ എത്തിയത് ഇങ്ങനെ

രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ 51 പന്തില്‍ 77 റണ്‍സാണ് കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്. നേരത്തെ ഇരു ടീമും 20 ഓവറില്‍ 176 റണ്‍സെടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറും സമനിലയായതോടെ വീണ്ടും സൂപ്പര്‍ ഓവര്‍ അനുവദിച്ചു. ഇതില്‍ 12 റണ്‍സ് വിജയലക്ഷ്യം ഗെയ്‌ലും മായങ്കും ചേര്‍ന്ന് രണ്ട് പന്ത് ബാക്കിനില്‍ക്കേ അടിച്ചെടുത്തു. കെ എല്‍ രാഹുലമാണ് കളിയിലെ താരം. 

സെക്കന്‍ഡും ഇഞ്ചുകളും തലകുനിച്ച നിമിഷം; ബൗണ്ടറിയില്‍ മായങ്കിൻറെ മായാജാലം- വീഡിയോ

Powered by

click me!