പൂരം ജയിക്കുക രോഹിത്തോ ശ്രേയസോ; ഐപിഎല്‍ കലാശപ്പോര് ഇന്ന്

By Web Team  |  First Published Nov 10, 2020, 7:47 AM IST

ദുബായിയിൽ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ഫൈനല്‍. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ഡൽഹി ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. 


ദുബായ്: യുഎഇയില്‍ ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്‍ പതിമൂന്നാം സീസണിന് ഇന്ന് തിരശ്ശീല വീഴും. കിരീടപ്പോരാട്ടത്തില്‍ ഡൽഹി കാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ദുബായിയിൽ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ഫൈനല്‍. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ഡൽഹി ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്. 

സമഗ്രം മുംബൈ ടീം

Latest Videos

undefined

സീസണിൽ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈ മൂന്ന് തവണ ഡൽഹിയെ തോൽപ്പിച്ചിരുന്നു. മുംബൈയെ രോഹിത് ശര്‍മ്മയും ഡൽഹിയെ മുംബൈക്കാരനായ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ക്വിന്‍റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും അടങ്ങുന്ന അതിശക്തമായ മുന്‍നിരയും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും ഉള്‍പ്പെടുന്ന മധ്യനിരയും മുംബൈയുടെ കരുത്താണ്. ബൗളിംഗില്‍ ജസ്‌പ്രീത് ബുമ്ര-ട്രെന്‍ഡ് ബോള്‍ട്ട് സഖ്യത്തിന്‍റെ പ്രഹരശേഷിയിലും ആര്‍ക്കും സംശയിക്കാനാവില്ല. 

ഡല്‍ഹിക്ക് ആശങ്കകള്‍

അതേസമയം കാഗിസോ റബാഡ-ആന്‍റിച്ച് നോര്‍ജെ ദക്ഷിണാഫ്രിക്കന്‍ പേസ് ജോഡിയുടെ പ്രകടനം ഡല്‍ഹിയുടെ വിധിയെഴുത്തില്‍ നിര്‍ണായകമാവും. സ്‌പിന്നര്‍ ആര്‍ അശ്വിനും മത്സരം മാറ്റിമറിക്കാന്‍ പോന്നവന്‍.. ബാറ്റിംഗില്‍ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഫോമാണ് ഡല്‍ഹിയുടെ കരുത്ത്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനെതിരെ മാച്ച് വിന്നറായ മാര്‍ക്കസ് സ്റ്റോയിനിസ് ഓപ്പണറായി തുടരാനാണ് സാധ്യത. എന്നാല്‍ അജിങ്ക്യ രഹാനെ, നായകന്‍ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരതയില്ലായ്‌മ ഡല്‍ഹിക്ക് തലവേദനയാണ്. 

സൂപ്പര്‍നോവാസിനെ തകര്‍ത്തു; വനിത ടി20 ചലഞ്ച് ട്രെയ്ല്‍ബ്ലേസേഴ്‌സിന്

Powered by 

click me!