ഐപിഎല്‍ വെടിക്കെട്ടിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; മുംബൈ-ചെന്നൈ പോരിലെ സാധ്യത ടീം

By Web Team  |  First Published Sep 19, 2020, 4:24 PM IST

രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 


അബുദാബി: മുംബൈ- ചെന്നൈ ക്ലാസിക് പോരാട്ടത്തോടെ ഐപിഎല്ലിന് തുടക്കമാവാന്‍ മണിക്കൂറുകള്‍ മാത്രം. ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള പോരാട്ടം. രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

ക്ലാസിക് പോരില്‍ എങ്ങനെയാവും പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ്മ, ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നാഥന്‍ കോള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, പീയുഷ് ചൗള, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍. 

ഐപിഎല്ലില്‍ 30 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 18 തവണയും ജയം മുംബൈ ഇന്ത്യന്‍സിനായിരുന്നു. കഴിഞ്ഞ സീസണില്‍ നാല് തവണ മുംബൈയെ നേരിട്ടപ്പോള്‍ ഒരിക്കല്‍പോലും ചെന്നൈയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ യുഎഇയില്‍ മികച്ച റെക്കോഡല്ല മുംബൈ ഇന്ത്യന്‍സുള്ളത്. 

ഐപിഎല്‍ പൂരത്തിന് ഇന്ന് അബുദാബിയില്‍ കൊടിയേറ്റം; തുടക്കം മുംബൈ- ചെന്നൈ ക്ലാസിക്കോടെ

click me!