രോഹിത്തും വാര്‍ണറും പൊള്ളാര്‍ഡും ഹര്‍ദിക്കും ഇറങ്ങിയാൽ ഷാര്‍ജയിൽ എത്ര സിക്സര്‍ പറക്കും? മുംബൈ ഇന്ത്യന്‍സ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം സിക്സറുകളുടെ എണ്ണത്തിൽ പുതിയ റെക്കോര്‍ഡിട്ടാൽ അത്ഭുതം വേണ്ട.
ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഷാര്‍ജയിൽ മറ്റൊരു ബാറ്റിംഗ് വെടിക്കെട്ടിന് കളമൊരുങ്ങുന്നു. രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.
സഞ്ജുവിനെ ചാഹല്‍ പുറത്താക്കിയത് 'കള്ള ക്യാച്ചിലോ'; വിവാദം കത്തുന്നു-വീഡിയോ
undefined
രോഹിത്തും വാര്‍ണറും പൊള്ളാര്‍ഡും ഹര്‍ദിക്കും ഇറങ്ങിയാൽ ഷാര്‍ജയിൽ എത്ര സിക്സര്‍ പറക്കും? മുംബൈ ഇന്ത്യന്‍സ്- സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം സിക്സറുകളുടെ എണ്ണത്തിൽ പുതിയ റെക്കോര്‍ഡിട്ടാൽ അത്ഭുതം വേണ്ട. ഇരുടീമിനും സീസണിലെ അഞ്ചാം മത്സരമാണിത്. രണ്ട് ജയം വീതമെങ്കിലും നെറ്റ് റൺറേറ്റില്‍ ഏറെ മുന്നിലാണ് മുംബൈ. ചെന്നൈക്കെതിരെ പരിക്കേറ്റ മടങ്ങിയ ഭുവനേശ്വര്‍ കുമാറിന് കളിക്കാനാകുമോയെന്ന് ഉറപ്പില്ല. പരിക്കേറ്റ ഭുവനേശ്വര്‍ പിന്മാറിയാൽ സന്ദീപ് ശര്‍മ്മ, ബേസില്‍ തമ്പി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരിലൊരാളെ ടീമിലെടുക്കേണ്ടിവരും.
പലതും ചീഞ്ഞുനാറുന്നു ? ധോണിക്കെതിരായ ഇര്‍ഫാന്‍ പത്താന്റെ ഒളിയമ്പ് ശരിവച്ച് ഹര്‍ഭജനും
റാഷിദ് ഖാന്‍റെ ഓവറുകളില്‍ വിക്കറ്റ് നഷ്ടമാക്കാതിരിക്കാനാണ് മുംബൈ മുന്‍പ് ശ്രമിച്ചിട്ടുള്ളതെങ്കില്‍ ഷാര്‍ജയിൽ കടന്നാക്രമണത്തിന് സാധ്യതയുണ്ട്. ചാമ്പ്യന്മാരുടെ മികവിലേക്കുയര്‍ന്നുകഴിഞ്ഞ മുംബൈ ഇന്ത്യന്‍സിന് കാര്യമായ ആശങ്കകളില്ല. ക്വിന്‍ൺ ഡി കോക്കിൽ നിന്ന് മികച്ച തുടക്കം പ്രതീക്ഷിക്കുന്നുണ്ടാകും രോഹിത്. മത്സരം ഷാര്‍ജയിലായതിനാല്‍ മുംബൈ ജേഴ്സിയിൽ ക്രിസ് ലിന്നിന്‍റെ അരങ്ങേറ്റവും തള്ളിക്കളയാനാകില്ല.
പറക്കും പടിക്കല്‍, ബട്‌ലറെ പറന്നുപിടിച്ച് ദേവ്‌ദത്ത് പടിക്കല്‍-വീഡിയോ
Powered by