ആദ്യ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായ സഞ്ജുവിന് കഴിഞ്ഞ മൂന്ന് കളികളിലും രണ്ടക്കം കാണാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ കടുത്ത വിമര്‍ശനങ്ങലും ട്രോളുകളും വന്നു.
തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് പിന്തുണയുമായി മലയാള സിനിമാതാരം മണിക്കുട്ടന്‍. ഐപിഎല്ലെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു മോശം പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച്ചായ സഞ്ജുവിന് കഴിഞ്ഞ മൂന്ന് കളികളിലും രണ്ടക്കം കാണാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ കടുത്ത വിമര്‍ശനങ്ങലും ട്രോളുകളും വന്നു.
തുടര്‍ന്നാണ് സഞ്ജുവിന് പിന്തുണ അറിയിച്ച് മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. പോസ്റ്റില്‍ പറയുനന പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.. ''ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടയില്‍ കാണിക്കുന്ന പരസ്യങ്ങളില്‍ ഒരു കണ്ണാടി കമ്പനിയുടെ പരസ്യമുണ്ട്. അതിലെ ഒരു പരസ്യത്തില്‍ സഞ്ജുവും അമിത് മിശ്രയും ചേര്‍ന്ന് ഒരു ക്യാച്ച് മിസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തിരിഞ്ഞ് നടക്കുന്ന സഞ്ജുവിനെ ദേഷ്യത്തോടെ നോക്കുന്ന അമിത് മിശ്ര. പൊതുവില്‍ ഇത് കാണുന്നവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല.പൊളാര്‍ഡിനെയൊക്കെ വച്ചും ഇവര്‍ പരസ്യം ചെയ്തല്ലോ പിന്നെന്താ കുഴപ്പം എന്ന് നിഷ്‌കളങ്കമായി തോന്നാം. പക്ഷേ ഫീല്‍ഡിങ്ങില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഞ്ജു അപൂര്‍വമായി നടത്തിയ ആ മിസ് ക്യാച്ച് പരസ്യ രൂപത്തില്‍ വീണ്ടും വീണ്ടും കാണിച്ച് ജനങ്ങള്‍ക്കിടയില്‍ സഞ്ജുവിനെ ഒരു മോശം ഫീല്‍ഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നില്ലേ എന്നെനിക്ക് തോന്നാറുണ്ട്.'' മണിക്കുട്ടന്‍ കുറിച്ചിട്ടു.
undefined
ഇന്ത്യയുടെ വടക്കുള്ളവര്‍ക്ക് തെക്കേ ഇന്ത്യക്കാരോട് അസൂയയാണെന്നും മണിക്കുട്ടന്‍ പറഞ്ഞുവെക്കുന്നു. അതിന് ഒരു ഉദാഹരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്... ''
നോര്‍ത്തിന് സൗത്തിനോടുള്ള നീരസം , അസൂയ ഒക്കെ നേരിട്ട് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. ഇഇഘ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ) കളിയ്ക്കാന്‍ പോകുമ്പോള്‍ അത് പ്രകടമായി മനസിലാകും. കേരളം മുന്നോട്ട് വരാതിരിക്കാനായി പലരും നടത്തുന്ന ശ്രമങ്ങള്‍ കണ്ടറിഞ്ഞതാണ്. ഒരു സമയത്ത് നിയന്ത്രണം വിട്ട് ഞാന്‍ ഒരു ടീമുമായി പരസ്യമായി കൊമ്പ് കോര്‍ക്കേണ്ട അവസ്ഥ വരെയെത്തി. അന്ന് ഞാന്‍ തിരിച്ചറിഞ്ഞതാണ് നമ്മുടെ കൂടെ ആരൊക്കെ കാണും കാണില്ല എന്ന്.'' മണിക്കുട്ടന്‍ കുറിച്ചിട്ടും.
ശ്രീശാന്തിനെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവവും മണിക്കുട്ടന്‍ വിവരിച്ചു. 2018ല്‍ സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ സമയത്തായിരുന്നു സംഭവം. ''മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത് CCLÂ തെലുഗു വാരിയേഴ്‌സിന്റെ ബൗളിംഗ് കോച്ചായിരുന്ന സമയം. 2018ല്‍ ബംഗളുരുവില്‍ നടന്ന കളിയില്‍ വിലക്ക് ഉണ്ട് എന്ന പേരില്‍ ഗ്രൗണ്ടില്‍ മാത്രമല്ല സ്റ്റേഡിയത്തില്‍ പോലും ശ്രീശാന്തിനെ കയറ്റാതെ അപമാനിച്ച സംഭവം ഉണ്ടായിട്ടുണ്ട്.'' മണിക്കുട്ടന്‍ പറഞ്ഞുര്‍ത്തി. പോസ്റ്റിന്റെ പൂര്‍ണരൂപം.