റെക്കോര്‍ഡുകളുടെ പൂക്കളമൊരുക്കന്‍ ആര്‍സിബിയും ഡല്‍ഹിയും. ഇന്നത്തെ മത്സരത്തില്‍ കാത്തിരിക്കുന്നത്

By Web Team  |  First Published Oct 5, 2020, 6:30 PM IST

ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി കാപിറ്റല്‍സും ഏറ്റുമുട്ടുന്നത്.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം കാത്തിരിക്കുന്നത് റെക്കോര്‍ഡ് ബുക്കില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്കായി. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക് എട്ടെണ്ണത്തിന്‍റെ അകലമേയുള്ളൂ കിംഗ്‌ കോലിക്ക്. ആര്‍സിബിയുടെ മറ്റൊരു താരം എ ബി ഡിവില്ലിയേഴ്‌സിന് അഞ്ച് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 എണ്ണം തികയ്‌ക്കാം. 

മലയാളികള്‍ക്ക് അഭിമാനം; ദേവ്‌ദത്ത് പടിക്കലിനെ പ്രശംസകൊണ്ടു മൂടി കാറ്റിച്ചും ഹെസ്സനും

Latest Videos

undefined

ഡല്‍ഹി കാപിറ്റല്‍സ് താരങ്ങളും ചില നാഴികക്കലുകള്‍ നോട്ടമിടുന്നുണ്ട്. സിക്‌സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്‌ക്കാന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഒന്നുകൂടി മതി. 44 റണ്‍സ് കൂടി നേടിയാല്‍ ഡല്‍ഹി ടീമിനായി 1000 റണ്‍സ് തികയ്‌ക്കാനും ധവാനാകും. യുവതാരം റിഷഭ് പന്തിനെ സിക്‌സറുകളുടെ എണ്ണത്തില്‍ ചരിത്രനേട്ടം കൊതിക്കുന്നുണ്ട്. 100 ഐപിഎല്‍ സിക്‌സുകളിലേക്ക് പന്തിന് മൂന്ന് കൂറ്റനടിയുടെ അകലമേയുള്ളൂ. 

പത്ത് റണ്‍സ് മതി, കോലിയെ കാത്ത് ഒരു അപൂര്‍വ റെക്കോഡ്; നേട്ടം ഒന്നില്‍ ഒതുങ്ങില്ല

ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി കാപിറ്റല്‍സും ഏറ്റുമുട്ടുന്നത്. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും. യുവനിരയുടെ പ്രസരിപ്പുമായാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി കാപിറ്റല്‍സ് എത്തുന്നത്. മലയാളി താരങ്ങളായ ദേവ്‌ദത്ത് പടിക്കലിന്‍റെയും ശ്രേയസ് അയ്യരുടേയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ കൂടിയാണ് മത്സരം. ഇരു ടീമും മൂന്ന് ജയം വീതം നേടിയിട്ടുണ്ട്. 

അത് ഔട്ടല്ല ! കോലി... സഞ്ജുവിനെ തിരിച്ചുവിളിക്കൂ; മനംനൊന്ത് ആരാധകര്‍

Powered by

click me!