ചെന്നൈയുടെ ഇരട്ട പ്രഹരത്തില്‍ ഞെട്ടി മുംബൈ; ഐപിഎല്ലിന് ആവേശത്തുടക്കം

By Web Team  |  First Published Sep 19, 2020, 8:13 PM IST

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെയും ക്വിന്‍റണ്‍ ഡികോക്കിനെയും ഡ്രസിംഗ് റൂമിലേക്ക് മടക്കി ചെന്നൈയുടെ ആക്രമണം


അബുദാബി: ഐപിഎല്‍ 13-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പവര്‍പ്ലേയില്‍ മുംബൈ ഇന്ത്യന്‍സിന് ഇരട്ട നഷ്‌ടം. പവര്‍പ്ലേയില്‍ മുംബൈ 51 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും രോഹിത് ശര്‍മ്മയും(10 പന്തില്‍ 12) ക്വിന്‍റണ്‍ ഡികോക്കും(20 പന്തില്‍ 33) വീണു. പീയുഷ് ചൗളയ്‌ക്കും സാം കറനുമാണ് വിക്കറ്റ്. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സൂര്യകുമാര്‍ യാദവും(1*), സൗരഭ് തിവാരിയും(3*) ആണ് ക്രീസില്‍. 

ചാഹറിന്‍റെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ചാണ് മുംബൈ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡികോക്കും തുടങ്ങിയത്. രണ്ടാം ഓവറില്‍ ഏഴ് റണ്‍സും മൂന്നാം ഓവറില്‍ എട്ട് റണ്‍സും മാത്രം വിട്ടുകൊടുത്ത് ചെന്നൈ ചെറിയ ചെറുത്തുനില്‍പ് കാട്ടി. എന്നാല്‍ നാലാം ഓവറില്‍ എങ്കിഡിക്കെതിരെ 18 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ സ്‌പിന്നര്‍ പീയുഷ് ചൗളയെ ധോണി വിളിച്ചു. 

Latest Videos

undefined

കളിയിലെ ആദ്യ ട്വിസ്റ്റ് ചൗളയുടെ കൈകളില്‍ നിന്നെത്തി. നാലാം പന്തില്‍ രോഹിത് ശര്‍മ്മ സാം കറന്‍റെ കൈകളില്‍ അവസാനിച്ചു. ഈ ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഡികോക്കിനെ വാട്‌സണിന്‍റെ കൈകളിലെത്തിച്ച് സാം കറന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. എങ്കിലും പവര്‍പ്ലേയില്‍ 50 കടക്കാന്‍ മുംബൈക്കായി. 

മുംബൈ ഇന്ത്യന്‍സ് ഇലവന്‍

ക്വിന്‍റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍

മുരളി വിജയ്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പീയുഷ് ചൗള, ലുങ്കി എങ്കിഡി

click me!