രാഹുലും മായങ്കും അടിയോടടി; രാജസ്ഥാനെതിരെ പഞ്ചാബിന് പഞ്ച് തുടക്കം

By Web Team  |  First Published Sep 27, 2020, 7:58 PM IST

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. 


ഷാർജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ഗംഭീര തുടക്കം. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും പവര്‍പ്ലേയില്‍ 60 റണ്‍സ് ചേര്‍ത്തു. രാഹുല്‍ 18 പന്തില്‍ 26 റണ്‍സും മായങ്ക് 19 പന്തില്‍ 29 റണ്‍സും എടുത്താണ് ക്രീസില്‍ നില്‍ക്കുന്നത്. 

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. രാജസ്ഥാന്‍ നിരയില്‍ ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. ഡേവിഡ് മില്ലറാണ് ബട്ട്‌ലര്‍ക്ക് വഴിമാറിയത്. അങ്കിത് രജ്‌പുതാണ് ഇലവനിലെത്തിയ മറ്റൊരു താരം.

Latest Videos

undefined

അതേസമയം പഞ്ചാബ് ഇന്നും ക്രിസ് ഗെയ്‌ലിന് അവസരം നല്‍കിയിട്ടില്ല. ഫോമിലല്ലെങ്കിലും നിക്കോളാസ് പുരാനെ നിലനിര്‍ത്തി. ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.  

അശ്വിന്‍റെയും ഇശാന്തിന്‍റെയും കാര്യത്തില്‍ ഡൽഹി കാപിറ്റല്‍സിന് ആശ്വാസ വാര്‍ത്ത


 

click me!