പൊളിച്ചുപണിയുമോ ഓപ്പണിംഗ് കൊല്‍ക്കത്ത? നരെയ്‌നെ കുറിച്ച് മനസുതുറന്ന് ഡേവിഡ് ഹസിയും

By Web Team  |  First Published Oct 5, 2020, 4:48 PM IST

ഡല്‍ഹി കാപിറ്റന്‍സിനോട് അവസാന മത്സരം തോറ്റപ്പോഴും നരെയ്‌നെ കുറിച്ച് നായകന്‍ ദിനേശ് കാര്‍ത്തിക്കിന് നേരെ ചോദ്യങ്ങളുണ്ടായി. 


ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ഓപ്പണര്‍ സുനില്‍ നരെയ്‌നെ പിന്തുണച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപദേശകന്‍ ഡേവിഡ് ഹസി. നരെയ്‌ന്‍ മികച്ച ഓള്‍റൗണ്ടറാണെന്നും തുടര്‍ന്നും ഓപ്പണിംഗില്‍ പരീക്ഷിച്ചില്ലെങ്കില്‍ അത് മണ്ടത്തരമാകുമെന്നും ഹസി വ്യക്തമാക്കി. 

നരെയ്‌ന്‍ മികച്ച ഓള്‍റൗണ്ടറാണ്. എന്തുകൊണ്ടോ നമുക്ക് മികച്ച കുറച്ച് ഓള്‍റൗണ്ടര്‍മാരെ കിട്ടി. നിതീഷ് റാണ, ക്രിസ് ഗ്രീന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ ഉദാഹരണമാണ്. നരെയ്‌ന്‍ ലോകത്തെ മികച്ച ടി20 ബൗളര്‍മാരില്‍ ഒരാളാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഓപ്പണിംഗിലും താരം തിളങ്ങിയിട്ടുണ്ട്. ഓപ്പണിംഗില്‍ അദേഹത്തെ ഇറക്കുന്നത് തുടര്‍ന്നില്ലെങ്കില്‍ അത് മണ്ടത്തരമാകും. ബാറ്റിംഗ് ഓര്‍ഡറിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ബ്രണ്ടന്‍ മക്കല്ലമാണ് എന്നും ഡേവിഡ് ഹസി വ്യക്തമാക്കി. 

Latest Videos

undefined

സൂപ്പര്‍ താരത്തിന് പരിക്ക്; ബാംഗ്ലൂരിനെതിരായ മത്സരത്തിന് മുമ്പെ ഡല്‍ഹിക്ക് തിരിച്ചടി- സാധ്യത ഇലവന്‍

സീസണില്‍ ഇതുവരെ നരെയ്‌ന്‍റെ ബാറ്റില്‍ നിന്ന് വെടിക്കെട്ടൊന്നും പിറന്നിട്ടില്ല. ഡല്‍ഹി കാപിറ്റന്‍സിനോട് അവസാന മത്സരം തോറ്റപ്പോഴും നരെയ്‌നെ കുറിച്ച് നായകന്‍ ദിനേശ് കാര്‍ത്തിക്കിന് നേരെ ചോദ്യങ്ങളുണ്ടായി. നരെയ്‌ന്‍ ഓപ്പണിംഗില്‍ തുടര്‍ന്നേക്കും എന്ന സൂചന നല്‍കിയിരുന്നു മത്സരശേഷം കാര്‍ത്തിക്. ഡല്‍ഹിക്കെതിരെ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നരെയ്‌ന്‍ നേടിയത്. 2017ൽ 224ഉം 2018ൽ 357ഉം കഴിഞ്ഞ സീസണില്‍ 143 റണ്‍സാണ് നരെയ്‌ൻ പേരിലാക്കിയത്. 

പത്ത് റണ്‍സ് മതി, കോലിയെ കാത്ത് ഒരു അപൂര്‍വ റെക്കോഡ്; നേട്ടം ഒന്നില്‍ ഒതുങ്ങില്ല

Powered by

click me!