ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്ത ഞെട്ടി. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ നിതീഷ് റാണയെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ആര്‍ച്ചര്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു.
ദുബായ്: ഐപിഎല്ലില്‍ വിധി നിര്‍ണായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 34 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 21 പന്തില്‍ 27 റണ്‍സോടെ രാഹുല്‍ ത്രിപാഠിയും ക്രീസില്‍.
ആദ്യ ഓവറില്‍ അടിതെറ്റി കൊല്‍ക്കത്ത
undefined
ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്ത ഞെട്ടി. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ നിതീഷ് റാണയെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ ആര്‍ച്ചര്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സില്‍ റാണയുടെ മൂന്നാം ഡക്കാണിത്. രാജസ്ഥാനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് റാണ നേരിട്ട ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.
ആര്‍ച്ചറോടെ കരുതലോടെ കളിച്ച ഗില്ലും ത്രിപാഠിയും ശ്രേയസ് ഗോപാലിനെയും വരുണ്‍ ആരോണിനെയും തെരഞ്ഞെടുപിടിച്ചുശിക്ഷിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തി. ആരോണിന്‍രെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച കൊല്‍ക്കത്ത ശ്രേയസ് ഗോപാലിന്‍റെ ആദ്യ ഓവറില്‍ 17 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ബെന്‍ സ്റ്റോക്സിനെയും ത്രിപാഠിയും ഗില്ലും ചേര്‍ന്ന് 11 റണ്‍സടിച്ച് വരവേറ്റു. ആരോണ്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 12 റണ്‍സടിച്ച് ഗില്ലും ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്ത സ്കോര്‍ 55 റണ്‍സിലെത്തിച്ചു.
ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ കൊല്‍ക്കത്ത പ്ലേയിംഗ് ഇലവനില്‍ ആന്ദ്രേ റസലും ശിവം മാവിയും തിരിച്ചെത്തി. ലോക്കി ഫെര്‍ഗൂസനും റിങ്കു സിംഗുമാണ് പുറത്തായത്.
രാജസ്ഥാന്‍ റോയല്‍സ്: റോബിന്‍ ഉത്തപ്പ, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍, സ്റ്റീവ് സ്‌മിത്ത്(നായകന്‍), ജോസ് ബട്ട്‌ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിക് ത്യാഗി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാന്‍ ഗില്‍, നിതീഷ് റാണ, സുനില്‍ നരെയ്‌ന്‍, ഓയിന്‍ മോര്‍ഗന്‍(നായകന്‍), ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, രാഹുല്‍ ത്രിപാഠി, പാറ്റ് കമ്മിന്‍സ്,കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
ഇന്ന് തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്താവും. ഇരുവരും 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് മുന്നില്‍. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് കൊല്‍ക്കത്ത രാജസ്ഥാനെ നേരിടാനൊരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരെ തകര്‍ത്ത ആത്മവിശ്വാസത്തിലണ് രാജസ്ഥാന്‍ റോയല്‍സ്.