ഒന്‍പത് കളിയിൽ റോയൽ ചലഞ്ചേഴ്‌സിന് 12 ഉം നൈറ്റ് റൈഡേഴ്‌സിന് പത്തും പോയിന്‍റാണുള്ളത്.
അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം. അബുദാബിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫിലേക്ക് നിര്‍ണായക ചുവട് വയ്‌ക്കാനാണ് ബാംഗ്ലൂരും കൊൽക്കത്തയും ഇറങ്ങുന്നത്. ഒന്‍പത് കളിയിൽ റോയൽ ചലഞ്ചേഴ്‌സിന് 12 ഉം നൈറ്റ് റൈഡേഴ്‌സിന് പത്തും പോയിന്‍റാണുള്ളത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ച ആര്‍സിബി, രാജസ്ഥാനെ തകര്‍ത്തശേഷം നാല് ദിവസത്തെ വിശ്രമത്തിനൊടുവിലാണ് വീണ്ടും പോരിനിറങ്ങുന്നത്. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ദേവ്‌ദത്ത് പടിക്കലും ഉള്ള ബാറ്റിംഗ് നിരയെക്കുറിച്ച് കാര്യമായ ആശങ്കകളില്ല. ചഹല്‍- സുന്ദര്‍ സ്‌പിന്‍ സഖ്യവും മികച്ച ഫോമിൽ. ക്രിസ് മോറിസിന്‍റെ വരവോടെ ഡെത്ത് ഓവര്‍ ബൗളിംഗിലെ തലവേദന കുറഞ്ഞു. പതിവ് തെറ്റിച്ചുള്ള സ്ഥിരതയാര്‍ന്ന പ്രകടനം തുടരുക വെല്ലുവിളി തന്നെയാകും.
undefined
ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലേക്ക് ധവാനും; നേട്ടത്തിലെത്തുന്ന അഞ്ചാം താരം
അതേസമയം നായകനെ മാറ്റിയ ശേഷവും കൊൽക്കത്തയുടെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. സൺറൈസേഴ്‌സിനെതിരെ സൂപ്പര്‍ ഓവറിലെ ജയത്തിന് ശേഷമാണ് വരവ്. ആദ്യ എട്ട് കളിയിൽ കരയ്‌ക്കിരുന്ന ലോക്കി ഫെര്‍ഗ്യൂസന്‍ ഹൈദരാബാദിനെതിരായ പ്രകടനത്തോടെ ടീമിൽ ഇടം ഉറപ്പിച്ചുകഴിഞ്ഞു. ബൗളിംഗ് ആക്ഷന്‍ വിവാദം അതിജീവിച്ച സുനില്‍ നരെയ്ന്‍റെ പരിക്ക് ഭേദമായാൽ ഒരു വിദേശതാരം പുറത്തുപോകേണ്ടിവരും.
പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് തോന്നിക്കുന്ന ആന്ദ്രേ റസലിനോ ഒന്‍പത് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് മാത്രം വീഴ്‌ത്തിയ പാറ്റ് കമ്മിന്‍സിനോ ആകും സ്ഥാനം നഷ്ടമാവുക. ശുഭ്‌മാന്‍ ഗില്‍ റൺസ് നേടുന്നുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് കേമമല്ലാത്തതും പ്രശ്നമാണ്. സീസണിൽ ഇരുടീമുകളും നേരത്തേ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂര്‍ 82 റൺസിന് ജയിച്ചിരുന്നു.
പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്
Powered by