കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 32 പന്ത് നേരിട്ടപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സാണ് രോഹിത് കുറിച്ചത്.
ചെന്നൈ: ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയർന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. രോഹിത്തിന് 202 കളികളില്‍ നിന്ന് 5292 റണ്‍സാണ് പേരിലുള്ളത്.
മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി; കൊല്‍ക്കത്ത ആരാധകരോട് മാപ്പ് പറഞ്ഞ് ഷാരൂഖ് ഖാന്‍
undefined
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകൻ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാമത്. 193 മത്സരങ്ങളില്‍ നിന്ന് 5911 റണ്‍സ്. ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്‌നയാണ് 194 കളികളില്‍ 5422 റണ്‍സുമായി രണ്ടാമത്. രോഹിത്തിന് പിന്നിലായി 177 മത്സരങ്ങളില്‍ 5282 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ശിഖർ ധവാൻ നാലാം സ്ഥാനത്തും.
ആർച്ചർ പരിശീലനം തുടങ്ങി; രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 32 പന്ത് നേരിട്ടപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സ് രോഹിത് കുറിച്ചു. രോഹിത്തിനെ പേസര്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡര്‍ബി; ഹൈദരാബാദും ബാംഗ്ലൂരും മുഖാമുഖം
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് 10 റണ്‍സിന്‍റെ നാടകീയ ജയം സ്വന്തമാക്കി. സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ചാഹര്‍ തുടങ്ങി, ബുമ്രയും ബോള്‍ട്ടും ഒതുക്കി; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് നാടകീയ ജയം