കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്
അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ വേഗരാജാവാണ് ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ ആന്‍റിച്ച് നോര്‍ജെ. 156 കിമീയിലേറെ വേഗമുള്ള പന്തുമായാണ് നേരത്തെ നോര്‍ജെ അമ്പരപ്പിച്ചതെങ്കില്‍ ഇപ്പോഴൊരു യോര്‍ക്കറാണ് കണ്ണുതള്ളിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയെ തുടക്കത്തിലെ വിറപ്പിച്ചു നോര്‍ജെ. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റേയും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിയുടേയും വിക്കറ്റ് നോര്‍ജേക്കായിരുന്നു. 148.3 കിമീ വേഗമുള്ള അത്യുഗ്രന്‍ യോര്‍ക്കറിലാണ് ത്രിപാഠിക്ക് മടക്ക ടിക്കറ്റ് കൊടുത്തത്. നോര്‍ജെ എറിഞ്ഞ ആറാം ഓവറില്‍ ആദ്യത്തെ മൂന്ന് പന്തില്‍ ആറ് റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുകയായിരുന്നു രാഹുല്‍ ത്രിപാഠി. എന്നാല്‍ ശരവേഗത്തില്‍ തൊടുത്ത യോര്‍ക്കറില്‍ ത്രിപാഠിയുടെ ഓഫ്‌സ്റ്റംപും മിഡില്‍സ്റ്റംപ് കവര്‍ന്നു നോര്‍ജെ.
: Nortje's cannon ball to Tripathi at 148.3 km/h : Rahul Tripathi Wicket pic.twitter.com/WzYG24xc0n
— IPL 2020 HIGHLIGHT (@ipl2020highlite)
undefined
12 പന്തില്‍ 13 റണ്‍സ് മാത്രമാണ് രാഹുല്‍ ത്രിപാഠിക്ക് നേടാനായത്. ഇതോടെ 35-2 എന്ന നിലയില്‍ കൊല്‍ക്കത്ത സമ്മര്‍ദത്തിലായി. എന്നാല്‍ നിതീഷ് റാണ(53 പന്തില്‍ 81), സുനില്‍ നരെയ്‌ന്‍(32 പന്തില്‍ 64) കൂട്ടുകെട്ട് കൊല്‍ക്കത്തയെ 194-6 എന്ന മികച്ച സ്‌കോറിലെത്തിച്ചു. ക്യാപ്റ്റന്‍ മോര്‍ഗന്‍ 9 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി നോര്‍ജെയ്‌ക്ക് പുറമെ റബാഡയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് നേടി.
ഫിഫ്റ്റി അടിച്ചശേഷം സുരീന്ദര്‍ എന്നെഴുതിയ ജേഴ്സി ഉയര്‍ത്തിക്കാട്ടി റാണ; ആരാണീ സുരീന്ദര്‍ ?