മുട്ടിക്കളിച്ചതിന് ആരാധകര്‍ തട്ടിക്കളിക്കുന്നു; കേദാറിനെ എന്തിന് ഇറക്കിയെന്നതിന് ഉത്തരവുമായി ഫ്ലെമിംഗ്

By Web Team  |  First Published Oct 8, 2020, 4:51 PM IST

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍ക്കാനുള്ള കാരണം കേദാര്‍ ജാദവിന്‍റെ മുട്ടിക്കളിയാണ് എന്നാണ് ആരാധകരുടെ വിമര്‍ശനം


അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍ക്കാനുള്ള കാരണം കേദാര്‍ ജാദവിന്‍റെ മുട്ടിക്കളിയാണ് എന്നാണ് ആരാധകരുടെ വിമര്‍ശനം. ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിയും കളി മറന്നപ്പോള്‍ കേദാര്‍ നോക്കുകുത്തിയാവുന്നതാണ് കണ്ടത്. കേദാറിന്‍റെ മറുവശത്ത് ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ അടിച്ചുകളിക്കുന്നുമുണ്ടായിരുന്നു. തോല്‍വിക്ക് പിന്നാലെ ട്രോള്‍ പൂരം ഏറ്റുവാങ്ങി കേദാര്‍ ജാദവ്.

ശ്രീശാന്തിനെ പുറത്താക്കി, സഞ്ജുവിനെതിരെ കണ്ണടയ്ക്കുന്നത് ഉചിതമല്ല; പിന്തുണയുമായി സിനിമാതാരം മണിക്കുട്ടന്‍

Latest Videos

undefined

ജഡേജക്കും ബ്രാവോയ്‌ക്കും മുന്‍പ് എന്തിന് കേദാറിനെ ഇറക്കി എന്ന ചോദ്യത്തിന് മത്സര ശേഷം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് മറുപടി നല്‍കി. 'സ്‌പിന്നര്‍മാരെ നന്നായി കളിച്ച് അധിപത്യമുറപ്പിക്കാന്‍ കേദാറിന് കഴിയും എന്ന് പ്രതീക്ഷിച്ചു. ഫിനിഷ് ചെയ്യാന്‍ ജഡേജ വരാനുണ്ടായിരുന്നു. എന്നാല്‍ അവസാന പന്തുകള്‍ എത്തിയപ്പോള്‍ ഏറെ ദുര്‍ഘടമായ ജോലി അവശേഷിച്ചു, തോല്‍വി സമ്മതിക്കേണ്ടിവരികയും ചെയ്തു. ടീം ഇന്ത്യക്കായി മധ്യനിരയുടെ അവസാനം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് കേദാര്‍' എന്നും ഫ്ലെമിംഗ് പറഞ്ഞു. 

'മുന്‍ ഫിനിഷര്‍', അത്രയും മതി! ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബ്രയാന്‍ ലാറ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 157 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (40 പന്തില്‍ 50), അമ്പാട്ടി റായുഡു (27 പന്തില്‍ 30) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. അവസാന ഓവറുകളില്‍ പന്തിനെക്കാള്‍ കൂടുതല്‍ റണ്‍സ് വേണമെന്നിരിക്കെ കേദാര്‍ ജാദവിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് വിനയായി. 12 പന്തുകള്‍ നേരിട്ട താരത്തിന് ഏഴ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 12 പന്തില്‍ 11 റണ്‍സ് മാത്രമേ ധോണിയും നേടിയുള്ളൂ. 

മോര്‍ഗന് മുമ്പ് നരെയ്ന്‍..? സ്റ്റോക്‌സിന്റെ ചോദ്യം ചെയ്യലിന് യുവരാജിന്റെ രസകരമായ മറുപടി

click me!