മുംബൈക്കെതിരെ പഞ്ചാബിന് ടോസ്, പഞ്ചാബ് ടീമില്‍ മാറ്റം

By Web Team  |  First Published Oct 1, 2020, 7:10 PM IST

രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മുരുഗന്‍ അശ്വിന് പകകം കൃഷ്ണപ്പ ഗൗതം പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.


അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.

രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മുരുഗന്‍ അശ്വിന് പകകം കൃഷ്ണപ്പ ഗൗതം പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും മിന്നും ഫോം തുടരുന്നതിനാല്‍ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന് ഇന്നും ഇന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.

Latest Videos

undefined

ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബാംഗ്ലൂരിനെതിരെ സൂപ്പര്‍ ഓവറിലാണ് മുംബൈ കളി കൈവിട്ടത്. കഴിഞ്ഞ കളിയില്‍ സൗരഭ് തിവാരിക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തതിനാല്‍ അന്തിമ ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.

Kings XI Punjab (Playing XI): Lokesh Rahul(w/c), Mayank Agarwal, Nicholas Pooran, Glenn Maxwell, Nair, James Neesham, Sarfaraz Khan, Krishnappa Gowtham, Mohammed Shami, Sheldon Cottrell, Ravi Bishnoi

click me!