ടീമിനെ വിജയത്തിലേക്ക് നയിച്ചത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം 33 പന്തില്‍ പുറത്താകാതെ നേടിയ 93 റണ്‍സായിരുന്നു. ആറ് സിക്‌സും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്.
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ പ്രകടനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ് പുറത്തെടുത്തത്. ടീമിനെ വിജയത്തിലേക്ക് നയിച്ചത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം 33 പന്തില്‍ പുറത്താകാതെ നേടിയ 93 റണ്‍സായിരുന്നു. ആറ് സിക്‌സും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 82 റണ്‍സിനാണ് ആര്‍സിബി ജയിച്ചത്.
ഷാര്‍ജയിലെ കൂറ്റന്‍ സിക്‌സുകളിലൊന്ന് പറന്നുവീണത് സ്‌റ്റേഡിയത്തിന് സമീപത്തെ പ്രധാന റോഡില്‍. ഓടിക്കൊണ്ടിരുന്ന കാറിലാണ് ഡിവില്ലിയേഴ്സിന്റെ സിക്സ് വന്നടിച്ചത്. 16ാം ഓവറില്‍ നാഗര്‍കോട്ടിക്ക് എതിരെ രണ്ട് സിക്സ് ആണ് ഡിവില്ലിയേഴ്സില്‍ നിന്ന് വന്നത്. അതില്‍ നാലാമത്തെ പന്തില്‍ ഡിവില്ലിയേഴ്സ് പറത്തിയ സിക്സ് ആണ് ഗ്രൗണ്ടും കടന്ന് പറന്നത്. ഡിവില്ലിയേഴ്സിന്റെ സിക്സ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി
undefined
ഡിവില്ലിയേഴ്‌സിന്റെ സിക്‌സുകള്‍ കണ്ട് അന്തംവിട്ടിരിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് ട്രോളുമായി എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരം കൂടിയാണ് റബാദ. 'താങ്കളിപ്പോള്‍ കാറുകളും തല്ലിപ്പൊളിക്കാന്‍ തുടങ്ങിയോ?' എന്നാല്‍ റബാദ പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്.
you hitting cars now?! 🤣
— Kagiso Rabada (@KagisoRabada25)ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ അതിമാനുഷികന്‍ എന്നാണ് ആര്‍സിബി നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടത്. മറ്റ് ബാറ്റ്സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്സ് വന്നത് ചൂണ്ടിയാണ് കോഹ്ലിയുടെ വാക്കുകള്‍.