എന്റെ കാര്യത്തിലില്ല, എന്നാല്‍ ആ താരം വാട്ടര്‍ബോയ് ആയപ്പോള്‍ വിഷമം തോന്നി; തുറന്നുപറഞ്ഞ് താഹിര്‍

By Web Team  |  First Published Oct 23, 2020, 5:52 PM IST

ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്. താഹിറിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമോയെന്ന് ഉറപ്പില്ല. ചില മത്സരങ്ങളില്‍ വാട്ടര്‍ ബോയ് ആയിരുന്നു.


ദുബായ്: ഈ സീസണില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. ടീം ഏറെകുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ രീതിയിലാണ്. ഇനിയും പ്ലേഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 

ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്. താഹിറിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമോയെന്ന് ഉറപ്പില്ല. ചില മത്സരങ്ങളില്‍ വാട്ടര്‍ ബോയ് ആയിരുന്നു. എന്നാല്‍ വാട്ടര്‍ബോയ് ആകുന്നതില്‍ വിഷമമൊന്നും തോന്നിയിരുന്നില്ലെന്ന് അടുത്തിടെ താഹിര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു സീസണ്‍ മുഴുവന്‍ ഫാഫ് ഡു പ്ലെസിസ് വാട്ടര്‍ ബോയ് ആയത് വിഷമമുണ്ടാക്കിയിരുന്നതായി താഹിര്‍ വ്യക്കമാക്കി.

Latest Videos

undefined

ഡല്‍ഹി കാപിറ്റല്‍സ് താരം ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താഹിര്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ നെടുംതൂണായ ഫാഫ് ഡു പ്ലെസിസ് സഹതാരങ്ങള്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുന്നത് എനിക്കൊരിക്കല്‍ കാണേണ്ടി വന്നിരുന്നു. ശരിക്കും വിഷമം തോന്നിയിരുന്നു ആ കാഴ്ച. കാരണം ടി20യില്‍ മികച്ച ശരാശരിയുള്ള ബാറ്റ്സ്മാനാണ് അദ്ദേഹം. ഇക്കാര്യം ഞാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിരുന്നു. എന്നാല്‍ ഡു പ്ലെസിയുടെ മറുപടി എന്റെ നിരാശ മാറ്റി. 

ക്രിക്കറ്റില്‍ പ്രകടനങ്ങള്‍ ചിലപ്പോള്‍ നന്നാകും ചിലപ്പോള്‍ മോശമാകും. എന്നാല്‍ ഒരിക്കല്‍ പോലും ആ പ്രകടനങ്ങളെക്കുറിച്ച് ചെന്നൈ ടീമില്‍ ആരും ഒന്നും സംസാരിക്കില്ല. എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. ഞാന്‍ ലോകമെമ്പാടും പോയിട്ടുണ്ട്. ഒരു ഫ്രാഞ്ചൈസിയില്‍ നിന്നും ഇത്രയധികം ബഹുമാനം ലഭിച്ചിട്ടില്ല. എന്റെ കുടുംബത്തെ പോലും അവര്‍ പരിഗണിക്കുന്നു.'' താഹിര്‍ പറഞ്ഞുനിര്‍ത്തി.

click me!