ഫ്രാഞ്ചൈസി ഉടമകള്‍ക്ക് ഏറെ വിശ്വാസമുള്ള ധോണി അടുത്ത സീസണിലും ചെന്നൈയില്‍ കളിക്കും എന്ന് വിശ്വസിക്കുന്നവര്‍ ഏറെ
ദില്ലി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കടന്നുപോകുന്നത്. ടീമിന്‍റെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് ഉറപ്പിക്കാനാകാതെ പോയ ചെന്നൈ ടീം പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. എങ്കിലും ഫ്രാഞ്ചൈസി ഉടമകള്‍ക്ക് ഏറെ വിശ്വാസമുള്ള ധോണി അടുത്ത സീസണിലും ചെന്നൈയില്‍ കളിക്കും എന്ന് വിലയിരുത്തുന്നവര്‍ ഏറെ.
undefined
സമാനമാണ് എം എസ് ധോണിയുടെ ചെന്നൈ ഭാവിയെ കുറിച്ച് മുന്‍സഹതാരം ഗൗതം ഗംഭീര്‍ വിലയിരുത്തുന്നത്. 'സിഎസ്‌കെ സിഎസ്‌കെയായി നിലനില്‍ക്കാനുള്ള കാരണം ഉടമകള്‍ക്കും നായകനും ഇടയിലുള്ള വിശ്വാസമാണ് എന്ന് വീണ്ടും പറയുന്നു. ധോണിക്ക് എല്ലാ സ്വാതന്ത്ര്യവും അവര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ അടുത്ത സീസണിലും ധോണി ചെന്നൈയെ നയിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. ധോണി ചെന്നൈക്കായി ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവില്ല. ഫ്രാഞ്ചൈസി ധോണിയെ പരിഗണിക്കുന്നതും ബഹുമാനിക്കുന്നതും വിസ്‌മയകരമാണ്' എന്നും ഗംഭീര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു.
ഐപിഎല്‍ 2021ലും ധോണി ചെന്നൈയെ നയിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ നേരത്തെ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിരുന്നു. 'ധോണി അടുത്ത സീസണിലും ടീമിനെ നയിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഐപിഎല്ലില്‍ ഞങ്ങള്‍ക്കായി മൂന്ന് കിരീടങ്ങള്‍ നേടിയ നായകനാണയാള്‍. ആദ്യമായാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്. അതിനര്‍ഥം ടീമിനെ ഉടച്ചുവാര്‍ക്കണം എന്നല്ല' എന്നും കാശി വിശ്വനാഥന്‍ അന്ന് വ്യക്തമാക്കി.
'തല' മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം
Powered by