ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടം; മുംബൈക്കെതിരെ ശ്രദ്ധയോടെ വാര്‍ണര്‍- പാണ്ഡ്യ സഖ്യം

By Web Team  |  First Published Oct 4, 2020, 6:11 PM IST

ബെയര്‍സ്‌റ്റോ നന്നായി തുടങ്ങിയെങ്കിലും ബോള്‍ട്ടിന് മുന്നില്‍ കീഴടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായരുന്നു ക്യാച്ച്. 15 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും നേടിയ ശേഷമാണ് ബെയര്‍സ്‌റ്റോ മടങ്ങിയത്.


ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോയുടെ (15 പന്തില്‍ 25) വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ട്രന്റ് ബോള്‍ട്ടിനാണ് വിക്കറ്റ്. ഡേവിഡ് വാര്‍ണര്‍ (18), മനീഷ് പാണ്ഡെ (22) എന്നിവരാണ് ക്രീസില്‍. 

ബെയര്‍സ്‌റ്റോ നന്നായി തുടങ്ങിയെങ്കിലും ബോള്‍ട്ടിന് മുന്നില്‍ കീഴടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായരുന്നു ക്യാച്ച്. 15 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും നേടിയ ശേഷമാണ് ബെയര്‍സ്‌റ്റോ മടങ്ങിയത്. ശ്രദ്ധയോടെ കളിക്കുന്ന വാര്‍ണര്‍ ഇതുവരെ രണ്ട് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. നേരത്തെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 208 റണ്‍സ് നേടിയത്. 

Latest Videos

undefined

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മോശം തുടക്കമായിരുന്നു മുംബൈക്ക്. സിക്‌സടിച്ച് തുടങ്ങിയെങ്കിലും ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6) മടങ്ങി. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ഡി കോക്കിനൊപ്പം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ആറ് ഓവറിന് മുമ്പ് സൂര്യകുമാറും മടങ്ങി. സിദ്ധാര്‍ത്ഥ് കൗളിനായിരുന്നു വിക്കറ്റ്.

പിന്നീടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്. ഡി കോക്കിനൊപ്പം ചേര്‍ന്ന കിഷന്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും ഹാര്‍ദിക്- പൊള്ളാര്‍ഡ് സഖ്യം സ്‌കോര്‍ 200 അടുത്തെത്തിച്ചു. ഇരുവരും 41 സാണ് കൂട്ടിച്ചേര്‍ത്ത്. 19 പന്തില്‍ രണ്ട് വീതും ഫോറിന്റെയും സിക്‌സിന്റെയും സഹായത്തോടെയാണ് ഹാര്‍ദിക് ഇത്രയും റണ്‍സെടുത്തത്. താരത്തെ കൗള്‍ ബൗള്‍ഡാക്കുകയായരുന്നു. 13 പന്തുകള്‍ നേരിട്ട് പൊള്ളാര്‍ഡ് മൂന്ന് സിക്‌സുകള്‍ പായിച്ചു. അവസാനങ്ങളില്‍ ക്രുനാല്‍ പാണ്ഡ്യ (നാല് പന്തില്‍ പുറത്താവാതെ 20) പ്രകടനമാണ് സ്‌കോര്‍ 200 കടത്തിയത്. 

നേരത്തെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ത്ഥ് കൗളിന് അവസരം നല്‍കിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാാമതാണ് ഹൈദരാബാദ് നാലാം സ്ഥാനത്തും.

click me!