ഡി കോക്ക് തുടങ്ങി, പാണ്ഡ്യ സഹോദരന്മാര്‍ അവസാനിപ്പിച്ചു; മുംബൈക്കെതിരെ ഹൈദരാബാദിന്‌ കൂറ്റന്‍ വിജയലക്ഷ്യം

By Web Team  |  First Published Oct 4, 2020, 5:23 PM IST

ഇഷാന്‍ കിഷന്‍ (31), സൂര്യകുമാര്‍  യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (28), കീറണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താവാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ക്വിന്റണ്‍ ഡി കോക്കിക്കിന്റെ (67) അര്‍ധ സെഞ്ചുറിയാണ് തുണയായത്. ഇഷാന്‍ കിഷന്‍ (31), സൂര്യകുമാര്‍  യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (28), കീറണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ പുറത്താവാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റെടുത്തു. 

മോസം തുടക്കായിരുന്നു മുംബൈക്ക്. സിക്‌സടിച്ച് തുടങ്ങിയെങ്കിലും ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6) മടങ്ങി. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ഡി കോക്കിനൊപ്പം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ആറ് ഓവറിന് മുമ്പ് സൂര്യകുമാറും മടങ്ങി. സിദ്ധാര്‍ത്ഥ് കൗളിനായിരുന്നു വിക്കറ്റ്.

Latest Videos

undefined

പിന്നീടാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്. ഡി കോക്കിനൊപ്പം ചേര്‍ന്ന കിഷന്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും ഹാര്‍ദിക്- പൊള്ളാര്‍ഡ് സഖ്യം സ്‌കോര്‍ 200 അടുത്തെത്തിച്ചു. ഇരുവരും 41 സാണ് കൂട്ടിച്ചേര്‍ത്ത്. 19 പന്തില്‍ രണ്ട് വീതും ഫോറിന്റെയും സിക്‌സിന്റെയും സഹായത്തോടെയാണ് ഹാര്‍ദിക് ഇത്രയും റണ്‍സെടുത്തത്. താരത്തെ കൗള്‍ ബൗള്‍ഡാക്കുകയായരുന്നു. 13 പന്തുകള്‍ നേരിട്ട് പൊള്ളാര്‍ഡ് മൂന്ന് സിക്‌സുകള്‍ പായിച്ചു. അവസാനങ്ങളില്‍ ക്രുനാല്‍ പാണ്ഡ്യ (നാല് പന്തില്‍ പുറത്താവാതെ 20) പ്രകടനമാണ് സ്‌കോര്‍ 200 കടത്തിയത്. 

നേരത്തെ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ത്ഥ് കൗളിന് അവസരം നല്‍കിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. നാല് മത്സരങ്ങളില്‍ രണ്ട് ജയവും തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാാമതാണ് ഹൈദരാബാദ് നാലാം സ്ഥാനത്തും. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്‍.

click me!