ഒന്ന് മുതല്‍ പത്തുവരെ; ഐപിഎല്‍ പോയിന്റ് പട്ടികയില്‍ എല്ലാ സ്ഥാനത്തും ഡല്‍ഹി ഉണ്ടായിരുന്നു

By Web Team  |  First Published Nov 3, 2020, 1:57 PM IST

ഇതുവരെ ഐപിഎല്‍ ചാംപ്യന്മാരായിട്ടില്ലെങ്കിലും 2009, 2012 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു അവര്‍. ഈ സ്ഥാനത്തും രണ്ടാമതായി.


അബുദാബി: ബാംഗ്ലൂരിനെ തോല്‍പിച്ച് പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ചതോടെ ഐ പി എല്ലില്‍ ഡല്‍ഹി മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. ഐ പി എല്‍ ചരിത്രത്തില്‍ പോയിന്റ് പട്ടികയില്‍ എല്ലാ സ്ഥാനത്തും എത്തിയ ഏക ടീമാണ് ഡല്‍ഹി. പതിമൂന്ന് സീസണുകളില്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയുടെ സ്ഥാനം എങ്ങനെ ആയിരുന്നുവെന്ന് നോക്കാം.

ഇതുവരെ ഐപിഎല്‍ ചാംപ്യന്മാരായിട്ടില്ലെങ്കിലും 2009, 2012 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു അവര്‍. ഈ സ്ഥാനത്തും രണ്ടാമതായി. കഴിഞ്ഞ വര്‍ഷവും മികച്ച പ്രകടനം പുറത്തെടുത്ത ഡല്‍ഹി മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. 2008ലാണ് നാലാം സ്ഥാനം അലങ്കരിച്ചത്. 2010ല്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഡല്‍ഹി. 2016, 2017 വര്‍ഷങ്ങളില്‍ ആറാം സ്ഥാനത്തും അവസാനിപ്പിച്ചു. 

Latest Videos

2015ല്‍ സ്ഥിതി ഏറെ പരിതാപകരമായിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. 2014, 2018 വര്‍ഷങ്ങളില്‍ എട്ടാം സ്ഥാനത്താണ് അവസാനിപ്പച്ചത്. ഐപിഎല്ലില്‍ പത്ത് ടീമുകള്‍ ഉണ്ടാടയിരുന്ന സമയത്ത് ഏറ്റവും അവസാന സ്ഥാനങ്ങൡലേക്കും ഡല്‍ഹി കൂപ്പുകുത്തി. 2013ല്‍ ഒമ്പതാം സ്ഥാനത്തും 2011ല്‍ 10ാം സ്ഥാനത്തുമായിരുന്നു ഡല്‍ഹി.

click me!