മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍, ധവാനും ഡിവില്ലിയേഴ്‌സുമില്ല; സ്റ്റൈറിസിന്റെ ഐപിഎല്‍ ഇലവന്‍ ഇങ്ങനെ

By Web Team  |  First Published Nov 11, 2020, 1:20 PM IST

മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് സ്‌റ്റൈറിസിന്റെ ടീമിലുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ട് താരങ്ങള്‍ വീതമുണ്ട്.


ദുബായ്: മൂന്ന് മംബൈ ഇന്ത്യന്‍സ് താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസിന്റെ മികച്ച ഐപിഎല്‍ ടീം. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പര്യവസാനിച്ചതോടെയാണ് കമന്റേറ്റര്‍കൂടിയായ സ്‌റ്റൈറിസ് തന്റെ ടീമിനെ തിരഞ്ഞെടുത്തത്. മൂന്ന് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ് സ്‌റ്റൈറിസിന്റെ ടീമിലുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ട് താരങ്ങള്‍ വീതമുണ്ട്. ഡല്‍ഹി കാപിറ്റല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ശിഖര്‍ ധവാന്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ തഴഞ്ഞതും അത്ഭുതമായി. 

പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ടീമിന്റെ ഓപ്പണര്‍. സീസണില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയായ രാഹുല്‍ തന്നെയാണ് ടീമിനെ നയിക്കുന്നതും. ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് രാഹുലിന്റെ പങ്കാളി. മൂന്നാമനായി മുംബൈയുടെ സൂര്യകുമാര്‍ യാദവ് കളിക്കും. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് നാലാമന്‍. കോലിക്ക് ശേഷം മുംബൈയുടെ ഹിറ്റര്‍ ഇഷാന്‍ കിഷന്‍ ക്രീസിലെത്തും. രാജസ്ഥാന്റെ രാഹുല്‍ തിവാട്ടിയയാണ് ടീമിലെ ഓള്‍റൗണണ്ടര്‍. 

Latest Videos

undefined

ഡല്‍ഹിയുടെ കഗിസോ റബാദ, രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചര്‍, മുംബൈയുടെ ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. റബാദ ഈ സീസണില്‍ 30 വിക്കറ്റ് വീഴ്ത്തി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയിരുന്നു. ബുംറ ഈ സീസണില്‍ 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. സ്പിന്നര്‍മാരായി ഹൈദരാബാദിന്റെ റാഷിദ് ഖാന്‍, ബാംഗ്ലൂരിന്റെ യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലെത്തി. റാഷിദ് 20 വിക്കറ്റും യുസവേന്ദ്ര ചാഹല്‍ 21 വിക്കറ്റുമാണ് ഈ സീസണില്‍ വീഴ്ത്തിയത്.

സ്റ്റൈറിസിന്റെ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാട്ടിയ, കഗിസോ റബാദ, ജസ്പ്രീത് ബുമ്ര, ജോഫ്ര ആര്‍ച്ചര്‍, യൂസ്‌വേന്ദ്ര ചാഹല്‍, റാഷിദ് ഖാന്‍.

click me!