ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂുപ്പര്‍ കിംഗ്‌സിന് രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. മികച്ച തുടക്കം നല്‍കുന്ന ഓപ്പണര്‍മാരില്ലാത്തത് ചെന്നൈയുടെ പ്രധാന പ്രശ്‌നമാണ്.
ദുബായ്: ഐപിഎല്ലില്‍ മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ സമയമാണിപ്പോള്‍. മറ്റു ടീമില്‍ കളിക്കുന്ന താരങ്ങളെ സ്വന്തം ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അവസരമുണ്ട്. എല്ലാ ടീമുകളും ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീണ്ടും ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക. എന്നാല്‍ നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. സീസണില്‍ രണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അനുവാദമില്ല.
ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂുപ്പര്‍ കിംഗ്‌സിന് രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. മികച്ച തുടക്കം നല്‍കുന്ന ഓപ്പണര്‍മാരില്ലാത്തത് ചെന്നൈയുടെ പ്രധാന പ്രശ്‌നമാണ്. ചെന്നൈക്ക് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ വരു വഴി പറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ. അദ്ദേഹം പറയുന്ന മാര്‍ഗം ഡല്‍ഹി കാപിറ്റല്‍സില്‍ നിന്ന് അജിന്‍ക്യ രഹാനെയെ ടീമിലെത്തിക്കുകയെന്നുള്ളതാണ്.
undefined
ഡല്‍ഹി ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരവസരം മാത്രമാണ് രഹാനെയ്ക്ക് ലഭിച്ചത്. അതും ഋഷഭ് പന്തിന് പരിക്കേറ്റപ്പോള്‍. ഇനിയും അവസരം ലഭിക്കുമോയെന്ന് ഒരുറപ്പുമില്ല. ചെന്നൈയ്ക്കാണെങ്കില്‍ മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ ആവശ്യമാണ്. രണ്ട് പേര്‍ക്കും രക്ഷപ്പെടാനുള്ള വഴിയാണ് ഭോഗ്‌ലെ പറയുന്നത്. ട്വിറ്ററില്‍ അര്‍ധരാത്രി ചിന്തകള്‍ എന്ന ഹാഷ്ടാഗോടെയാണ് ഭോഗ്‌ലെ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ഭോഗ്‌ലെ കുറിപ്പില്‍ പറയുന്നതിങ്ങനെ... ''മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനിവാര്യമാണ്. രഹാനെക്കാണെങ്കില്‍ കളിക്കാന്‍ അവസരവും ലഭിക്കണം. ഇപ്പോള്‍ രഹാനെക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല.''
നിലവില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ. ടീമിന്റെ സാധ്യതകള്‍ വിദൂരത്താണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് വരെ പറഞ്ഞുകഴിഞ്ഞു. പ്രതീക്ഷയില്ലാത്തത് പോലെയാണ് ധോണിയും സംസാരിച്ചത്. വരും മത്സരങ്ങള്‍ വിസ്മയ പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ചെന്നൈയ്ക്ക് അവസാന നാലിലെത്താന്‍ സാധിക്കൂ.
Powered By