മുംബൈ ഇന്ത്യന്‍സിനെതിരായ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്മിത്തിന് കനത്ത തിരിച്ചടി

By Web Team  |  First Published Oct 7, 2020, 12:58 PM IST

12 ലക്ഷമാണ് താരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 57 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്


 

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാ്പറ്റന്‍ സ്റ്റീവ് സ്മിത്തിന് കനത്ത തിരിച്ചടി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ താരത്തിന് പിഴയടയ്‌ക്കേണ്ടതായി വരും. 12 ലക്ഷമാണ് താരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 57 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാമ് സ്മിത്തിന് പിഴ ചുമത്തിയത്. 

Latest Videos

undefined

ഈ സീസണില്‍ ഇതാദ്യമായാണ് രാജസ്ഥാന്‍ ടീമിന് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്. നിശ്ചിത സമയത്തിനുള്ളില്‍ രാജസ്ഥാന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ടീമിലെ സീനിയര്‍ താരങ്ങളായ സഞ്ജു സാംസണിന്റെയും സ്മിത്തിന്റെയും മോശം പ്രകടനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ഇരുവര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. 

സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ജയിച്ചു കൊണ്ട് തുടങ്ങിയ രാജസ്ഥാന് ഹാട്രിക് തോല്‍വിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ 57 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ യാദവിന്റെ (79) തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തില്‍ മുംബൈ നാലു വിക്കറ്റിന് 193 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാനാവട്ടെ 18.1 ഓവറില്‍ 136 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

click me!