ഏഴില്‍ ഒരാളായി കോലിയും; ആര്‍സിബി ക്യാപ്റ്റനെ തേടി അപൂര്‍വ റെക്കോഡ്

By Web Team  |  First Published Oct 6, 2020, 12:54 PM IST

ഡല്‍ഹിക്കെതിരെ പത്ത് റണ്‍സെടുത്തപ്പോഴാണ് കോലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇരൂന്നൂറ്റി എണ്‍പത്തിയാറാം മത്സരത്തിലാണ് കോലിയുടെ നേട്ടം.


ദുബായ്: ട്വന്റി 20 ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി. ട്വന്റി 20യില്‍ 9000 റണ്‍സെന്ന നേട്ടമാണ് കോലിയെ തേടിയെത്തിയത്. ഡല്‍ഹിക്കെതിരെ പത്ത് റണ്‍സെടുത്തപ്പോഴാണ് കോലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇരൂന്നൂറ്റി എണ്‍പത്തിയാറാം മത്സരത്തിലാണ് കോലിയുടെ നേട്ടം.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. അഞ്ച് സെഞ്ചുറികളും 65 അര്‍ധസെഞ്ചുറികളും അടക്കമാണ് കോലി 9000 റണ്‍സ് പിന്നിട്ടത്. ട്വന്റി 20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏഴാത്തെ താരമാണ് ഇന്ത്യന്‍ നായകന്‍. ക്രിസ് ഗെയ്ല്‍, കീറണ്‍ പൊള്ളാര്‍ഡ്, ഷുഐബ് മാലിക്, ബ്രണ്ടന്‍ മക്കല്ലം, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് കോലിക്ക് മുന്‍പ് 9000 ക്ലബില്‍ എത്തിയവര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. 

Latest Videos

undefined

13,296 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് കോലി. 5502 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 181 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്.

click me!