തകര്‍ത്തടിച്ച് ദേവ്ദത്ത്- ഫിഞ്ച് സഖ്യം; കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂരിന് മികച്ച തുടക്കം

By Web Team  |  First Published Oct 12, 2020, 8:04 PM IST

ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. ബാംഗ്ലൂരില്‍ ഗുര്‍കീരത് സിംഗ് മന്‍ പുറത്തായപ്പോള്‍ മുഹമ്മദ് സിറാജ് ടീമില്‍ തിരിച്ചെത്തി.


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെടുത്തിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍ (25), ആരോണ്‍ ഫിഞ്ച് (32) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്. ബാംഗ്ലൂരില്‍ ഗുര്‍കീരത് സിംഗ് മന്‍ പുറത്തായപ്പോള്‍ മുഹമ്മദ് സിറാജ് ടീമില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയില്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് പകരം ടോം ബാന്റണ്‍ പ്ലയിംഗ് ഇലവനിലെത്തി. ഇംഗ്ലീഷ് താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റമാണിത്.

തകര്‍പ്പന്‍ തുടക്കമാണ് ദേവ്ദത്ത്- ഫിഞ്ച് സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 20 പന്തില്‍ നിന്നാണ് ദേവ്ദത്ത് 25 റണ്‍സെടുത്തത്. ഫിഞ്ച് 22 പന്തിലാണ് ഇത്രയും റണ്‍സെടുത്തത്. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്. ദേവ്ദത്ത് നാല് ഫോര്‍ നേടി.  

Latest Videos

undefined

ഇരു ടീമുകളും ആറ് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ നാല് ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനേക്കാള്‍ ഒരുപടി മുന്നിലാണ്. മൂന്നാംസ സ്ഥാനത്താണ് കൊല്‍ക്കത്ത. ബാംഗ്ലൂല്‍ തോട്ടുതാഴെയുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ടോം ബാന്റന്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

click me!