ആറ് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ധോണിയും സംഘവും ഇന്ന് ഐപിഎല്ലില്‍ ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍.
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസ വാര്‍ത്ത. സൂപ്പര്‍താരങ്ങളായ അമ്പാട്ടി റായുഡുവിന്‍റെയും ഡ്വെയ്ന്‍ ബ്രാവോയുടേയും പരിക്ക് മാറിയെന്നും സെലക്ഷനില്‍ പരിഗണിക്കും എന്നും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് സ്ഥിരീകരിച്ചതോടെയാണിത്. ഇരുവരുടേയും മത്സര പരിചയം മുതല്‍ക്കൂട്ടാകുമെന്നും പരിശീലകന്‍ വ്യക്തമാക്കി.
'ആദ്യത്തെ മൂന്ന് മത്സരങ്ങളും വേഗമാര്‍ന്ന മത്സരക്രമത്തിലായിരുന്നു. വേറിട്ട വേദികളിലായിരുന്നു ഈ മത്സരങ്ങള്‍. ഓരോ വേദിയിലേയും സാഹചര്യം മനസിലാക്കി ആദ്യ മത്സരം കളിക്കുക പ്രയാസമാണ്. മൈതാനത്തിന് പുറത്തെ തിരിച്ചടികള്‍ക്കും നല്ലൊരു ഇടവേളയ്‌ക്കും ശേഷം തിരിച്ചെത്തുമ്പോള്‍ തന്ത്രങ്ങളില്‍ വ്യക്തതയുണ്ട്. പോരായ്‌മകള്‍ പരിഹരിക്കാന്‍ നന്നായി പരിശീലനം നടത്തിയിട്ടുമുണ്ട്. വരുന്ന അഞ്ചില്‍ നാല് മത്സരങ്ങളും ദുബായിയില്‍ കളിക്കുന്നത് പ്രകടനം മെച്ചപ്പെടുത്തും' എന്ന പ്രതീക്ഷയും ഫ്ലെമിംഗ് പങ്കുവെച്ചു.
undefined
'മണ്ടന്‍ തീരുമാനം'; കെ എല്‍ രാഹുലിനെ റോസ്റ്റ് ചെയ്‌ത് ആരാധകര്‍, വിമര്‍ശിച്ച് മുന്‍താരങ്ങളും
ആറ് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ധോണിയും സംഘവും ഇന്ന് ഐപിഎല്ലില്‍ ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈയുടെ എതിരാളികള്‍. പരിക്ക് മാറി അമ്പാട്ടി റായുഡു തിരിച്ചെത്തുന്നതോടെ ബാറ്റിംഗ് നിരയുടെ ശക്തി ഇരട്ടിക്കും. എന്നാല്‍ ഷെയ്‌ന്‍ വാട്സണെയോ ജോഷ് ഹെയ്സ്ൽവുഡിനെയോ ഒഴിവാക്കി ബ്രാവോയെ പരിഗണിക്കുമോ എന്ന കാര്യം കണ്ടറിയണം. നായകന്‍ എം എസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനും ചോദ്യചിഹ്നമാണ്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് 44 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ബാറ്റിംഗില്‍ ഫാഫ് ഡുപ്ലസിസ്(43) മാത്രമാണ് തിളങ്ങിയത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ. ഒരു മത്സരം മാത്രമാണ് ധോണിപ്പടയ്‌ക്ക് സീസണില്‍ ജയിക്കാനായത്.
തിരിച്ചുവരാന്‍ ചെന്നൈ, വീണ്ടും ഉദിച്ചുയരാന്‍ സണ്‍റൈസേഴ്‌സ്; എന്താകും ധോണിയുടെ തീരുമാനം?
Powered by