ഫൈനലില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഡല്‍ഹിയും സ്റ്റോയിനിസും

By Web Team  |  First Published Nov 10, 2020, 8:35 PM IST

ഫൈനലില്‍ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന ചരിത്ര നേട്ടം ട്രെന്‍റ് ബോള്‍ട്ടും സ്വന്തമാക്കി.ഈ സീസണില്‍ പവര്‍പ്ലേയില്‍ 15ാം തവണയാണ് ട്രെന്‍റ് ബോള്‍ട്ട് വിക്കറ്റ് വീഴ്ത്തുന്നത്.


ദുബായ്: ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനും ഡല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിനും നാണക്കേടിന്‍റെ റെക്കോര്‍ഡ്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡീകോക്കിന് പിടികൊടുത്ത് പൂജ്യനായി പുറത്തായ മാര്‍ക്കസ് സ്റ്റോയിനിസ് ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനായി.  

Also Read: ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യയിലേക്ക്; സിനിമാക്കഥയെ വെല്ലും ടി നടരാജന്‍റെ ക്രിക്കറ്റ് കരിയര്‍

Latest Videos

undefined

ഫൈനലില്‍ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന ബൗളറെന്ന ചരിത്ര നേട്ടം ട്രെന്‍റ് ബോള്‍ട്ടും സ്വന്തമാക്കി.ഈ സീസണില്‍ പവര്‍പ്ലേയില്‍ 15ാം തവണയാണ് ട്രെന്‍റ് ബോള്‍ട്ട് വിക്കറ്റ് വീഴ്ത്തുന്നത്. ഐപിഎല്ലില്‍ ഒരു സീസണില്‍ പവര്‍പ്ലേയിലെ വിക്കറ്റ് വേട്ടയില്‍ മിച്ചല്‍ ജോണ്‍സണ്‍(16) മാത്രമാണ് ഇപ്പോള്‍ ബോള്‍ട്ടിന്‍റെ മുന്നിലുള്ളത്.

ഫൈനലില്‍ തന്‍റെ ആദ്യ രണ്ടോവറില്‍ സ്റ്റോയിനിസിനെയും അജിങ്ക്യാ ഹരാനെയും മടക്കിയ ബോള്‍ട്ടാമ് ഡല്‍ഹിയുടെ തലയരിഞ്ഞത്. മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ ജയന്ത് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ച നേരിട്ടു. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റി.

click me!